Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ കെട്ടിടമുറി പഴയ...

നഗരസഭ കെട്ടിടമുറി പഴയ ലൈസൻസിക്ക് നൽകാൻ തീരുമാനം

text_fields
bookmark_border
കുന്നംകുളം: നഗരസഭ കെട്ടിട മുറിയെടുത്ത പഴയ ലൈസൻസിക്ക് തന്നെ നാലുവർഷത്തിനു ശേഷം അതേമുറി അനുവദിക്കാൻ വോെട്ടടുപ്പിലൂടെ തീരുമാനിച്ചു. ഹെർബർട്ട് റോഡ് ഷോപ്പിങ് കോംപ്ലക്സി​െൻറ ഒന്നാം നിലയിലെ മൂന്നാം നമ്പർ മുറിയെ ചൊല്ലിയാണ് തർക്കവും പിന്നീട് വോട്ടെടുപ്പും നടന്നത്. മുറി അനുവദിക്കുമ്പോൾ വേണ്ട സൗകര്യം നഗരസഭ ചെയ്തിരുന്നില്ല. കരാർ സമർപ്പിച്ച് റൂം ഏറ്റെടുക്കുന്നതിന് ലൈസൻസി പ്രദീപ് തത്തനത്തിന് പലതവണ നോട്ടീസ് നൽകിയിട്ടും അതിന് തയാറാകാതിരുന്നതോടെ പുനർലേലം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. പുനർലേലം നടത്തിയെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തിരുന്നില്ല. ഇതേതുടർന്ന് ആ മുറി അനുവദിച്ച് തരണമെന്ന പഴയ ലൈസൻസിയുടെ ആവശ്യം കൗൺസിൽ അജണ്ടയായി വരുകയായിരുന്നു. എന്നാൽ, ഇതേ ലൈസൻസിയെ ടെൻഡറിൽ ഉൾപ്പെടുത്തി അനുവദിക്കുന്നതായിരുന്നു നല്ലതെന്ന് ബി.ജെ.പി അംഗം കെ.കെ. മുരളി അഭിപ്രായപ്പെട്ടു. മാനുഷിക പരിഗണന നൽകിയാണ് വീണ്ടും മുറി അതേ ലൈസൻസിക്ക് കൊടുക്കാൻ ശിപാർശ ചെയ്തതെന്ന് വൈസ് ചെയർമാൻ പി.എം. സുരേഷ് പറഞ്ഞതോടെ വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി അംഗം ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ ഭരണകക്ഷിക്കൊപ്പം ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ അനുകൂലിച്ചു. ബി.ജെ.പിയോടൊപ്പം ആർ.എം.പിയും തീരുമാനത്തെ എതിർത്തതോടെ അതേ ലൈസൻസിക്ക് നൽകാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടു. കായ ചന്ത കംഫർട്ട് സ്റ്റേഷൻ ഫീസ് പിരിവിൽ ലേലത്തുക അടക്കാൻ വൈകിയത് തർക്കത്തിനിടയാക്കി. ലേലത്തിന് മുേമ്പ മൂന്നിലൊന്ന് നിരതദ്രവ്യം അടക്കാതിരുന്നയാളുടെ പേര് തന്നെ ഏറ്റവും കൂടുതൽ തുകക്ക് ടെൻഡർ വിളിച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് തർക്കത്തിലും ബഹളത്തിലും കലാശിച്ചത്. ഫിനാൻസ് കമ്മിറ്റിയിൽ പണമടക്കാത്തയാളുടെ പേരിൽ നോട്ടീസ് നൽകാനായിരുന്നു തീരുമാനം. അത് ലംഘിച്ച് അയാളിൽനിന്ന് പണം വാങ്ങി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് അംഗം പി.ഐ. തോമസ് കുറ്റപ്പെടുത്തി. ഇതോടെ വൈസ് ചെയർമാൻ പി.എം. സുരേഷ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളുമായി വാക്തർക്കമായി. ഇതിനിടയിൽ കോൺഗ്രസ് അംഗത്തിനെതിരെ ഉപയോഗിച്ച പരാമർശം പിൻവലിക്കണമെന്ന് ആർ.എം.പിയും കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ചെറുകുന്ന് സ്വദേശിനിയായ 23കാരി ചാലിശ്ശേരിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ നഗരസഭ ഇടെപടണമെന്ന് കൗൺസിലർ സോമൻ ചെറുകുന്ന് ആവശ്യപ്പെട്ടു. യുവതിയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ മൊഴിയെടുത്ത് കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും നിർദേശിച്ചു. സ്വച്ഛ്ഭാരത് മിഷൻ പദ്ധതിയിൽ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പദ്ധതി രേഖ തയാറാക്കാൻ റാം ബയോളജിക്കൽസ് ഏജൻസിയെ ഏൽപിക്കും. കുടിവെള്ളപ്രശ്നം രൂക്ഷമായ മേഖലകളിൽ വെള്ളം വിതരണം ചെയ്യണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വികസന സെമിനാർ നടത്തും. നഗരസഭ ക്രിമിറ്റോറിയത്തിൽ ടെക്‌നീഷ്യനായി നിയമിച്ചയാൾ കള്ള്, കഞ്ചാവ് വിൽപന നടത്തുന്നതിന് ക്രിമിറ്റോറിയം തുറന്നു നൽകുകയാണെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ കുറ്റപ്പെടുത്തി. താൽക്കാലിക ജീവനക്കാരനായി നിയോഗിച്ചയാൾക്ക് ജോലി അറിയില്ലെന്നും ആരോപിച്ചു. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ചെയർപേഴ്സൻ ഉറപ്പുനൽകി. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എ. അസീസ്, ഗീത ശശി, സുമ ഗംഗാധരൻ, ബീന രവി, ജയ്സിങ് കൃഷ്ണൻ, ബിജു സി. ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story