Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളം വിൽപന:...

വെള്ളം വിൽപന: നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനം

text_fields
bookmark_border
കുന്നംകുളം: നഗരത്തിലെ സ്വകാര്യ വെള്ളം വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള വെള്ളം സൗജന്യമായി ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കാനും തീരുമാനമായി. കുന്നംകുളം ചെറുവത്തൂർ ഡേവിയുടെ സ്ഥലത്ത് നിന്നാണ് വെള്ളം സൗജന്യമായി നൽകുക. കഴിഞ്ഞവർഷം ഡേവി അമിതമായി ഭൂഗർഭ ജലം വിറ്റഴിക്കുന്നതായി പരാതി ഉയരുകയും ഇയാളുടെ ഉടമസ്ഥതയിലുള്ള കിണറും മൂന്ന് കുഴൽ കിണറുകളും കലക്ടറുടെ നിർദേശപ്രകാരം നഗരസഭ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കരാർ ഉണ്ടാക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കക്ഷി നേതാക്കൾ, ചെയർപേഴ്സൻ എന്നിവർ ഉൾപ്പെടുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കുടിവെള്ളം രൂക്ഷമായ മേഖലകളിൽ ലോറിവെള്ളം അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതി​െൻറ ഭാഗമായി ടെൻഡർ വിളിക്കും. അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമേ വെള്ളം എത്തിക്കാനാകൂവെന്നും അങ്ങനെയുള്ള സ്ഥലങ്ങളുടെ പട്ടിക നൽകാനും നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story