Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപതിനാലുകാരിയുടെ...

പതിനാലുകാരിയുടെ 'പട്ടിണി ജീവിതം' നേരിൽ കാണാൻ കലക്ടറെത്തി

text_fields
bookmark_border
കുന്നംകുളം: ശുചിമുറി ഇല്ലാത്തതി​െൻറ പേരിൽ പട്ടിണി കിടക്കുന്ന 14 കാരിയുടെ ദുരിത ജീവിതം നേരിൽ കാണാൻ കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ എത്തി. കലക്ടർ ഡോ. എ. കൗശിഗൻ, സബ് കലക്ടർ രേണു രാജ്, തഹസിൽദാർ ബ്രീജകുമാരി എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കുടിലിലെത്തിയത്. മന്ത്രി ഡോ. കെ.ടി. ജലീൽ ഇടപ്പെട്ടതോടെയാണ് നടപടിക്ക് വേഗമേറിയത്. കുടുംബത്തെ ഉടൻ മാറ്റി പാർപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. സമീപ പ്രദേശത്ത് പുറമ്പോക്ക് ഭൂമി ഉണ്ടെങ്കിൽ കണ്ടെത്തി പട്ടയം നൽകാൻ നടപടി എടുക്കുമെന്ന് കലക്ടർ പറഞ്ഞു. കുടിലിന് പിന്നിൽ മൂന്ന് ദിവസത്തിനകം ശൗചാലയം നിർമിച്ചു നൽകാമെന്ന് കെട്ടിട ഉടമ വ്യക്തമാക്കി. മന്ത്രിയുടെ നിർദേശ പ്രകാരം കുടുംബശ്രീ ജില്ല കോഒാഡിനേറ്റർ കെ.എൻ. ജ്യോതിഷ്കുമാർ സ്ഥലത്തെത്തിയിരുന്നു. അതിന് പുറമെ അപേക്ഷിച്ച ഉടൻ കുടുംബത്തിന് താൽക്കാലിക റേഷൻകാർഡ് അനുവദിച്ചു. സമീപവാസി വീട് നിർമാണത്തിന് വേണ്ട സ്ഥലം അനുവദിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ് ഇടപ്പെട്ട് ചിറ്റഞ്ഞൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകാമെന്നാണ് നഗരസഭയുടെ വാഗ്ദാനം. വടക്കേക്കാട് പഞ്ചായത്തിനും നഗരസഭയുടെയും അതിർത്തിയിലാണ് പെൺകുട്ടിയും അമ്മയും ഇളയ സഹോദരനും അമ്മൂമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇവരുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടതാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ അവധി ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ട സ്ഥിതിയായിരുന്നു ഈ ഒമ്പതാം ക്ലാസുകാരിക്ക്. നിലവിൽ 2000 രൂപ വാടക നൽകി കഴിയുന്ന ഈ ചായ്പിനു സമീപം പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലായിരുന്നു. പെൺകുട്ടിയുടെ അമ്മ കുന്നംകുളത്തെ ആക്രിക്കടയിൽ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story