Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫർണിച്ചർ വിതരണം

ഫർണിച്ചർ വിതരണം

text_fields
bookmark_border
പഴഞ്ഞി: കാട്ടകാമ്പാൽ പഞ്ചായത്തി​െൻറ 2017--18 പദ്ധതി പ്രകാരം വായനശാലകൾക്കുള്ള പ്രസിഡൻറ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുജനി ബാബുജി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോടത്തൂർ ഗംഗാധരൻ, ടി.എസ്. മണികണ്ഠൻ, സന്തോഷ് കൊളത്തേരി, പ്രഭിത വിശ്വൻ, വിജയഗോപി, അനിത മുരളി, ലൈബ്രറി പഞ്ചായത്ത്തല നേതൃ സമിതി ചെയർമാൻ ഷാജൻ എന്നിവർ സംസാരിച്ചു. ഇംപ്ലിമ​െൻറിങ് ഓഫിസർ അമീൻ സ്വാഗതവും സെക്രട്ടറി പി.വി. സാബു നന്ദിയും പറഞ്ഞു. ഫ്ലാറ്റുകൾ നിയമ വിരുദ്ധമായി വാടകക്ക് നൽകുന്നതിനാൽ ലോഡ്ജുകൾ പ്രതിസന്ധിയിൽ ഗുരുവായൂർ: ഫ്ലാറ്റുകളും വീടുകളും ദിവസ വാടകക്ക് നല്‍കുന്നതിനെതിരെ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍. നിയമ വിരുദ്ധമായി ഫ്ലാറ്റുകളും വീടുകളും വാടകക്ക് നല്‍കുന്നതിനാല്‍ വലിയ നികുതി നല്‍കിയും നിയമങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്ന ലോഡ്ജുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ലോഡ്ജ് ഉടമകള്‍ പറഞ്ഞു. നൂറ്റമ്പതോളം ലോഡ്ജുകളാണ് ഗുരുവായൂരിലുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, കുടിവെള്ള ചാര്‍ജ് എന്നിവയെല്ലാം നല്‍കിയാണ് ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. ലോഡ്ജുകളിലെ താമസക്കാരെ സംബന്ധിച്ച് കൃത്യമായ രേഖകളും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ വീടുകളും ഫ്ലാറ്റുകളും വാടക്ക് നല്‍കുമ്പോള്‍ സര്‍ക്കാറിന് വലിയ നികുതി നഷ്ടം സംഭവിക്കുന്നുണ്ട്. താമസക്കാരെ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ വലിയ സുരക്ഷ വീഴ്ചയുമുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും ലോഡ്ജുടമകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് കിഴക്കെനടയില്‍ ധര്‍ണ നടത്തും. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണക്ക് മുമ്പ് പ്രകടനം നടക്കും. ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ജി.കെ. പ്രകാശന്‍, കെ.കെ. സദാനന്ദന്‍, പനങ്ങായി അബൂബക്കര്‍, ബിജു അമ്പാടി, വി.വി. ബാബു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story