Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോക്കുകുത്തിയായി...

നോക്കുകുത്തിയായി പമ്പ്​ ഹൗസ്​

text_fields
bookmark_border
ഗുരുവായൂർ: വൈദ്യുതി കണക്ഷൻ പോലും ലഭിക്കാതെ കരുവന്നൂർ കുടിവെള്ളപദ്ധതിയുടെ ഏങ്ങണ്ടിയൂരിലെ പമ്പ് ഹൗസ്. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് ഒരു വർഷത്തോളമായി വൈദ്യുതി കണക്ഷൻ ലഭിക്കാത്തതി​െൻറ തടസ്സം നീക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് നിർമിച്ചിട്ടുള്ള പമ്പ് ഹൗസിന് ഉടമസ്ഥാവകാശ സാക്ഷ്യപത്രം പഞ്ചായത്ത് നൽകാത്തതാണ് കണക്ഷന് തടസ്സം. കഴിഞ്ഞ മാസം 28ന് കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഈ വിഷയം വാട്ടർ അതോറിറ്റി ഉന്നയിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് കലക്ടറും പ്രശ്നത്തിൽ ഇടപെടാമെന്ന് ഗുരുവായൂർ നഗരസഭാധ്യക്ഷയും ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗുരുവായൂരിൽ കുടിവെള്ള പ്രശ്നം രൂക്ഷമായപ്പോൾ കരുവന്നൂരിൽ നിന്ന് ഏങ്ങണ്ടിയൂരിൽ എത്തി നിൽക്കുന്ന പൈപ്പ് ലൈനിൽ നിന്ന് ടാങ്കറിൽ വെള്ളം ശേഖരിക്കാമെന്ന് ലോഡ്ജ് ഉടമകൾ പറഞ്ഞിരുന്നു. എന്നാൽ അത്തരം ഘട്ടം വന്നാൽ പമ്പ് ഹൗസിൽ വൈദ്യുതിയില്ലാത്തതിനാൽ വെള്ളം കരുവന്നൂരിൽ നിന്ന് എത്തിക്കാനാവില്ലെന്നതാണ് യാഥാർഥ്യം. പദ്ധതിയുടെ ഗുണഭോക്താക്കളായ ചാവക്കാട്, ഗുരുവായൂർ നഗരസഭകളും സാക്ഷ്യപത്രം നൽകേണ്ട പഞ്ചായത്തും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഗുരുവായൂർ നിയോജകമണ്ഡലത്തി​െൻറ ഭാഗമാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങളും. എന്നാൽ പ്രശ്നത്തി​െൻറ കുരുക്കഴിച്ച് വൈദ്യുതി കണക്ഷൻ ഇതുവരെ നൽകാനായിട്ടില്ലെന്ന് മാത്രം. കരുവന്നൂരിലെ പമ്പ് ഹൗസി​െൻറയും കിണറി​െൻറയും പണികളെല്ലാം വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story