Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേതാവിനെ അപമാനിച്ച...

നേതാവിനെ അപമാനിച്ച ട്രാഫിക് എസ്.ഐക്കെതിരെ നടപടിയെടുക്കണം സി.പി.ഐ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കെ.ജി. ശിവാനന്ദനെ അപമാനിച്ച വലപ്പാട് ട്രാഫിക്ക് എസ്.െഎക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി.പി.െഎ കൊടുങ്ങല്ലൂർ മണ്ഡലം സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചന്തപ്പുരയിൽ വെച്ചാണ് എസ്.െഎ വി.വി. തോമസി​െൻറ നേതൃത്വത്തിലുള്ള പൊലീസ് കെ.ജി. ശിവാനന്ദനെ അകാരണമായി തടയുകയും അപമാനിക്കുകയും ചെയ്തത്. ഇത്തരത്തിൽ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് മണ്ഡലം സെക്രട്ടറി ടി.എം. ബാബു ആവശ്യപ്പെട്ടു. 2022ഓടെ കൊടുങ്ങല്ലൂർ നഗരസഭയിൽ എല്ലാവർക്കും വീടിന് പദ്ധതി കൊടുങ്ങല്ലൂർ: നഗരസഭയിൽ 2022ഓടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായി നഗരസഭ പദ്ധതി തയാറാക്കി. വിവിധ ഭവന പദ്ധതി സ്കീം ഏകോപിച്ചുള്ള പ്രവർത്തനമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ലൈഫ് മിഷനിലൂടെ ഭവനവും ഭൂരഹിതരായവർക്ക് ഭൂമിയും വീടും നൽകുന്നതും സജീവ പരിഗണനയിലാണ്. പദ്ധതിയുടെ ഭാഗമായി നടന്ന ലോൺമേള നഗരസഭാധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്ക് പ്രതിനിധികൾ പെങ്കടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് അധ്യക്ഷത വഹിച്ചു. സി.കെ. രാമനാഥൻ, വി.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അരുൺ പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story