Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്ലാങ്ങാട് ബീച്ചിൽ ഇതര ...

ബ്ലാങ്ങാട് ബീച്ചിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനം

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം. ചോരക്കറയുമായി യുവാവ് രണ്ട് കിലോമീറ്റർ നഗരത്തിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ബ്ലാങ്ങാട് ബീച്ച് കേന്ദ്രീകരിച്ച് കൂലിത്തൊഴിലെടുത്ത് കഴിയുന്ന പശ്ചിമ ബംഗാൾ സ്വദേശി ബുദ്ദബ് സർക്കാറി​െൻറ മകൻ ആനന്ദിനാണ് (44) മർദനമേറ്റത്. തിങ്കളാഴ്ച മൂന്നരയോടെയാണ് ഇയാൾ മുഖത്തും ശരീരത്തിലും ചോരക്കറയുമായി നടന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് കൂടുതൽ വിവരം അന്വേഷിക്കാതെ ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകരെ വിളിച്ച് താലൂക്ക് ആശുപത്രിയിലെത്തിച്ചു. നെറ്റിയിൽ കൺ പുരികത്തിനു മുകളിലും ശരീരത്തിലും മുറിവുകളുള്ള ഇയാളെ താലൂക്കാശുപത്രിയിലെ പ്രാഥമിക ചകിത്സക്ക് ശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുരികത്തിനു മുകളിലെ മുറിവ് ആഴത്തിലുള്ളതാണ്. കൂടിയ രക്തസമ്മർദവുമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബ്ലാങ്ങാട് ബീച്ചിൽ താമസിക്കുന്നതിനു സമീപത്തുള്ളവരാണ് ആക്രമിച്ചതെന്ന് ഇയാൾ പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന മട്ടിലാണ് ഇയാളുടെ പെരുമാറ്റം. ചോദിക്കുന്നതിന് വ്യക്തമായ മറുപടിയും പറയുന്നില്ല. എന്തിനാണ് ആരാണ് മർദിച്ചതെന്ന ചോദ്യത്തിന് ബ്ലാങ്ങാട് ബീച്ചിൽ പോയി അന്വേഷിച്ചാലറിയാമെന്നും അവർ തന്നെക്കാൾ പ്രായം കുറഞ്ഞവരാണെന്നും നാലഞ്ച് പേരുണ്ടെന്നും മാത്രം പറഞ്ഞു. ആരും സഹായിക്കാനെത്താതിരുന്നതിനാലാണ് ഇത്രയും ദൂരം നടന്ന് സ്റ്റേഷനിലെത്തിയതെന്ന് ഇയാൾ വ്യക്തമാക്കി. ബ്ലാങ്ങാട് ബീച്ചിൽ ഇത്തരത്തിലൊരു സംഭവം നടന്നതായി ഓട്ടോ പാർക്കിലുള്ളവർക്കും വ്യാപാരികൾക്കും അറിയില്ല. ആനന്ദ് താമസിക്കുന്ന ഭാഗത്താണ് സംഭവമുണ്ടായതെന്നു കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story