Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീൻ വാരുന്നത് ചോദ്യം...

മീൻ വാരുന്നത് ചോദ്യം ചെയ്ത ഐ.എൻ.ടി.യു.സി നേതാവിന് മർദനം

text_fields
bookmark_border
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽനിന്ന് മീൻ വാരുന്നത് ചോദ്യം ചെയ്ത ഐ.എൻ.ടി.യു.സി ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡൻറും ഹാർബർ യൂനിയൻ ലീഡറുമായ സി.എസ്. നാരായണനെ മുൻ ഐ.എൻ.ടി.യു.സി തൊഴിലാളികൾ ചേർന്ന് മർദിച്ചതായി പരാതി. പരിക്കേറ്റ നാരായണനെ ഗുരുവായൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പണി കഴിഞ്ഞ് ഊണ് കഴിക്കാൻ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ നേതാജി സ​െൻററിൽ വെച്ചായിരുന്നു ബൈക്ക് തടഞ്ഞ് ആക്രമിച്ചത്. ഹാർബറിൽനിന്ന് മീൻ വാരരുതെന്ന് നിർദേശമുണ്ട്. ഇത് വകവെക്കാതെ മുൻ ഐ.എൻ.ടി.യു.സി പ്രവർത്തകർ വാരിയത് നാരായണൻ ചോദ്യം ചെയ്തത് സംബന്ധിച്ച് നേരത്തെ തർക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ബൈക്ക് തടഞ്ഞ് വീണ്ടും തർക്കമുണ്ടാവുകയും മർദിക്കുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story