Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണ്ട്...

ഗുണ്ട് പൊട്ടിത്തെറിച്ച് വിദ്യാർഥികളുടെ കൈക്ക് പരിക്ക്

text_fields
bookmark_border
കാഞ്ഞാണി: പൊട്ടാത്ത ഉഗ്രശേഷിയുള്ള ഗുണ്ട് ചവറിൽ ഇട്ട് തീവെച്ചതോടെ പൊട്ടിത്തെറിച്ച് വിദ്യാർഥികളുടെ കൈവിരലിന് ഗുരുതര പരിക്കേറ്റു. കാഞ്ഞാണി സ​െൻറ് ഇഗ്നേഷ്യസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളായ ഷാഞ്ചു (10), യസിയാൽ (10) എന്നിവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളി പെരുന്നാളിന് വെടിക്കെട്ട് നടത്തിയതിൽ പൊട്ടാത്ത പടക്കങ്ങൾ കിടന്നിരുന്നു. വിദ്യാർഥികൾ ഇതെടുത്ത് സ്കൂളിനടുത്ത് ചവറിൽ ഇട്ട് തീവെക്കുകയായിരുന്നു. പൊട്ടാത്ത ഗുണ്ട് ഇവർ എടുത്ത് കൈയിൽ വെച്ച് തീയിൽ കാണിച്ചതോടെ പൊട്ടിതെറിക്കുകയായിരുന്നു. വിരലി​െൻറ തുമ്പ് ഭാഗം ചിന്നി തെറിക്കുകയായിരുന്നു. മുഖത്തും ദേഹത്തും പൊള്ളലേറ്റു. വിവരം അറിയിച്ചതോടെ ആക്ട്സ് പ്രവർത്തകരും അധ്യാപകനും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story