Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിൽ സഹകരണ...

കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ മുന്നേറ്റത്തിൽ: ഉമ്മൻ ചാണ്ടി

text_fields
bookmark_border
അഴീക്കോട്: കാൽ നൂറ്റാണ്ടിനിടെ കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അഴീേക്കാട് സർവിസ് സഹകരണ ബാങ്കി​െൻറ ഹെഡ് ഓഫിസ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ സേവനത്തിലൂടെ ജനങ്ങളുടെ വിശ്വാസമാർജിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് പി.എ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഫ്ലോർ ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ട്രോങ് റൂം സേഫ് ലോക്കറി​െൻറ ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ നിർവഹിച്ചു. മുൻ പ്രസിഡൻറുമാരായ പി.കെ. സോമനാഥൻ, വി.എ. സെയ്തു സ്മാരക ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം ഒ. അബ്ദു റഹ്മാൻകുട്ടി നിർവഹിച്ചു. പ്രസിഡൻറ് ക്യാബിൻ, മീറ്റിങ് ഹാൾ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ടി.എം. നാസർ എന്നിവർ നിർവഹിച്ചു. അംഗങ്ങൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് ഉദ്ഘാടനം ജില്ല ജോ.രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, അംബിക ശിവപ്രിയൻ, കെ.എം.സാദത്ത്, അസി. രജിസ്ട്രാർ പി.എൻ. നന്ദകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, നൗഷാദ് കറുകപ്പാടത്ത്, കെ.ജെ. തോമസ്, വി.എ. മുഹമ്മദ്, പി.എസ്. മുജീബുറഹ്്മാൻ, കെ.എസ്. അനിൽകുമാർ, എ.എം. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ.എ. സജീന, പി.പി. ജോൺ, ഇ.എം. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story