Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീ കളി തുടങ്ങി...

തീ കളി തുടങ്ങി നഗരത്തിൽ ഒഴിഞ്ഞ പറമ്പിൽ തീപിടിത്തം

text_fields
bookmark_border
തൃശൂർ: നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ തീപടർന്നു. കെട്ടിടത്തിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്ന് പിടിക്കും മുമ്പ് നിയന്ത്രിക്കാനായത് വൻ അപകടമൊഴിവാക്കാനായി. ഉച്ചക്ക് രണ്ടരയോടെയാണ് പറമ്പിൽ തീ ആളിപ്പടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ അഗ്നിശമനസേനയെ അറിയിച്ചു. തീ പടർന്ന് പുകയുയർന്നതോടെ പോസ്റ്റോഫിസ് റോഡിലെ ഗതാഗതം തകരാറിലായി. തീ പിടിത്തം കാണാൻ പലരും വാഹനം നിർത്തിയിട്ടു. ഇതിനിെട അഗ്നിശമന സേനയുടെ വാഹനവുമെത്തിയതോടെ വാഹനക്കുരുക്കായി. തീ അണക്കാനുള്ള ശ്രമങ്ങളിലേക്ക് സേനാംഗങ്ങൾ കടന്നുവെങ്കിലും പഴകിയ വീടായതും തീ പടർന്നത് എവിടെയാകുമെന്നതിൽ വ്യക്തതയില്ലാത്തതും വിനയായി. ഒരു ഭാഗത്ത് അണക്കാൻ തുടങ്ങുന്നതിനിടെ മറുഭാഗത്തും തീ പടർന്നു. കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ കെട്ടിടത്തിലേക്കും വെള്ളം വീശിയെങ്കിലും കഴുക്കോലിനും, പട്ടികക്കും തീ പടർന്നിരുന്നു. വീടി​െൻറ പടിപ്പുരയും തീ പടർന്ന് നശിച്ചു. അര മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അശ്രദ്ധ; അവഗണന തൃശൂർ: മൂന്ന് ദിവസമായി പറമ്പിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും, ഇക്കാര്യം ശുചീകരണത്തിനെത്തുന്ന കോർപറേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും വ്യാപാരികൾ പറയുന്നു. പറമ്പിൽ മാലിന്യം കൂടുക‍യും, പുൽപടർപ്പുകൾ ഉണങ്ങി നിൽക്കുകയുമായിരുന്നു. വൈദ്യുതി ലൈനിൽ നിന്നുള്ള തീപ്പൊരിയോ, റോഡരികിൽ സിഗരറ്റ് കുറ്റിയിട്ടതോ ആവാം തീ പിടിത്തതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. വർഷങ്ങളായി വ്യവഹാര തർക്കങ്ങളിൽപെട്ട് ഉപയോഗിക്കാതെ കിടക്കുന്നതാണ് തീ പിടിച്ച പറമ്പും കെട്ടിടവും. കോർപറേഷൻ ജലവിതരണ വിഭാഗത്തി​െൻറ പിറകു വശവും, സമീപത്ത് തന്നെ പ്രധാന വ്യാപാര സമുച്ചയവുമുണ്ട്. ഇടക്കാലം സമൂഹിക വിരുദ്ധരുടെ സുഖവാസ കേന്ദ്രവുമായിരുന്നു. ഇതു കാരണം കൊണ്ട് തന്നെ ഇതിന് പരിസരത്തേക്ക് ആരും കടക്കാറില്ല. പുക ഉയർന്നപ്പോൾ ശ്രദ്ധിക്കാതിരുന്നതും അവഗണിച്ചതും ഇതു കൊണ്ടായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story