Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള പദ്ധതിക്കായി ...

കുടിവെള്ള പദ്ധതിക്കായി പൊരുന്നച്ചിറയില്‍ തടയണ നിര്‍മാണം തുടങ്ങി

text_fields
bookmark_border
ചാലക്കുടി: ആളൂര്‍ പഞ്ചായത്തിലെ പൊരുന്നക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പിങ് നടത്തുന്ന പൊരുന്നച്ചിറയില്‍ തടയണനിര്‍മാണം ആരംഭിച്ചു. വേനലില്‍ പമ്പിങ്ങിന് ആവശ്യമായ െവള്ളം നിലനിര്‍ത്തുന്നതിനും ചെളിവെള്ളം കയറുന്നത് ഒഴിവാക്കാനുമാണ് തടയണ. വെള്ളം ഫില്‍ട്ടർ ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. 8.5 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം. നാല് ശുചീകരണ അറകളാണ് ചിറയില്‍ നിര്‍മിക്കുന്നത്. ചാലക്കുടി ബില്‍ഡേഴ്‌സ് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ് കരാർ. മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഇവർ അറിയിച്ചു. പദ്ധതിയുടെ പമ്പിങ്ങിന് തടസ്സം വരാത്ത രീതിയിലാണ് നിര്‍മാണം. ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ 20, 21 വാര്‍ഡുകളില്‍ കുടിവെള്ളം നല്‍കാന്‍ ആസൂത്രണം ചെയ്തതാണ് പൊരുന്നക്കുന്ന് കുടിവെള്ളപദ്ധതി. കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സമീപകാലത്തായി ചിറ ചേറ് നിറഞ്ഞ് നാശത്തി​െൻറ വക്കിലാണ്. സംഭരണശേഷിയില്ലാത്തത് വേനലില്‍ പമ്പിങ്ങിന് പ്രതിസന്ധി സൃഷ്്ടിച്ചിരുന്നു. ചിറയിലെ ഫില്‍ട്ടറിങ് കിണര്‍ ചെളികയറി ഉപയോഗശൂന്യമായി. പഞ്ചായത്ത് വകയായതിനാല്‍ ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പദ്ധതിയുടെ പമ്പിങ് മുടങ്ങാതിരിക്കാന്‍ കിലോ മീറ്ററുകള്‍ക്ക് അകലെ കാരൂര്‍ റോഡിലെ വെള്ളാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍നിന്ന് ആവശ്യമായ വെള്ളം ചിറയിലേക്ക് എത്തിക്കുന്നതിന് വ്യവസ്ഥയുണ്ട്. വരള്‍ച്ചാകാലത്ത് വെള്ളാഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍നിന്ന് വെള്ളം നിറക്കണമെന്ന നിബന്ധന നടപ്പാക്കാത്തത് പ്രതിസന്ധി സൃഷ്്ടിച്ചിരുന്നു. ചിറക്ക് ചുറ്റുമതിൽ നിർമിക്കാൻ എം.എല്‍.എയും എം.പിയും ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിക്കാര്‍ പദ്ധതിയുടെ ടാങ്ക് സുരക്ഷിതമാക്കണമെന്നും വെള്ളം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story