Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightAKPCTA CONFERENCE...

AKPCTA CONFERENCE സ്വാ​ശ്രയ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചുപൂട്ടണം–ജി. സുധാകരൻ

text_fields
bookmark_border
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് ആവശ്യമില്ലെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും മന്ത്രി ജി. സുധാകരൻ. ഉദാരവത്കരണത്തി​െൻറയും ക്രിമിനൽവത്കരണത്തി​െൻറയും ജാതിയുടെയുമെല്ലാം വിഷവിത്തുകൾ വിതക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തി​െൻറ പൊതുവിദ്യാഭ്യാസ മേഖലക്കും ഉന്നതവിദ്യാഭ്യാസമേഖലക്കും കളങ്കമായി മാറി. ഇത് ത​െൻറ വ്യക്തിപരമായ അഭിപ്രായമാണ്. തീരുമാനമായി വരാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒാൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) വജ്രജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് മേഖല പരാജയപ്പെട്ടു. മെഡിക്കൽ മേഖലയും പരാജയപ്പെടുകയാണ്. ഇവിടെ നിന്നിറങ്ങുന്നവരിൽ കൊള്ളാവുന്ന ഡോക്ടർമാരില്ല. കാലത്തിന് അനുസരിച്ച് കോഴ്സുകൾ ഏർെപ്പടുത്തി നിലവിലെ ഗവൺമ​െൻറ് –എയിഡഡ് കോളജുകളെ സമ്പന്നമാക്കണം. ആവശ്യത്തിനനുസരിച്ച് സർക്കാർ കോളജുകൾ ആരംഭിക്കണം. പണമില്ലെന്ന പല്ലവി ഒഴിവാക്കണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെറ്റായിരുന്നു–അദ്ദേഹം പറഞ്ഞു. ബി.െജ.പിയെ ആശയപരമായി സഹായിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. മാത്രമല്ല, ബി.ജെ.പിയുടെ ആശയം അവരെക്കാൾ ഭംഗിയായി കോൺഗ്രസ് പ്രസംഗിക്കുകയാണ്. വിദ്യാർഥികളിൽ കൃത്യമായ ഫാഷിസ്റ്റ് വിരുദ്ധബോധ്യമുണ്ടാക്കണം–അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ.പി.സി.ടി.എ പ്രസിഡൻറ് പ്രഫ.എ.ജി. ഒലീന അധ്യക്ഷതവഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, ഡോ.കെ.എൽ. വിവേകാനന്ദൻ, പ്രഫ.വി.എൻ. മുരളി, ഡോ. പ്രമോദ് വെള്ളച്ചാൽ എന്നിവർ പെങ്കടുത്തു. സമ്മേളനത്തിന് മുമ്പ് നഗരത്തിൽ പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story