Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപയ്യന്നൂർ താലൂക്ക്...

പയ്യന്നൂർ താലൂക്ക് യാഥാർഥ്യമായി

text_fields
bookmark_border
പയ്യന്നൂർ: സർക്കാർമാത്രം വിചാരിച്ചാൽ വികസനം സാധ്യമാകില്ലെന്നും അതിന് ജനപങ്കാളിത്തം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ പയ്യന്നൂർ താലൂക്കി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്കിലെ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ ആറു വില്ലേജുകളും ഉൾപ്പെടെ 22 വില്ലേജുകൾ ഉൾപ്പെടുന്ന പയ്യന്നൂർ താലൂക്ക് ഒാഫിസ് മിനി സിവിൽ സ്റ്റേഷ​െൻറ ഒന്നാം നിലയിലായിരിക്കും പ്രവർത്തിക്കുക. രണ്ടു തഹസിൽദാർമാരും ആറു െഡപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടുന്ന താലൂക്ക് സമ്പൂർണ കടലാസുരഹിത ഇ–ഓഫിസായാകും പ്രവർത്തിക്കുക. ചടങ്ങിൽ ചിറ്റടി കോളനിയിലെ എട്ടു കുടുംബങ്ങൾക്ക് റവന്യൂമന്ത്രി പട്ടയം വിതരണം ചെയ്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story