Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി. ജയരാജൻ–സുധാകരൻ...

പി. ജയരാജൻ–സുധാകരൻ പോരിൽ തലശ്ശേരി കലാപം വീണ്ടും ചർച്ചയിലേക്ക്​

text_fields
bookmark_border
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരനും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനും തമ്മിലുള്ള വാക്പോരിൽ അഞ്ചു പതിറ്റാണ്ട് മുമ്പ് നടന്ന തലശ്ശേരി കലാപവും ചർച്ചയിലേക്ക്. സി.പി.എമ്മി​െൻറ ന്യൂനപക്ഷപ്രേമത്തി​െൻറ യഥാർഥമുഖം തുറന്നുകാട്ടാൻ തലശ്ശേരി കലാപത്തെക്കുറിച്ച് പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തലശ്ശേരി കലാപത്തിൽ മുസ്ലിംകൾക്കെതിരായ ആക്രമണത്തിൽ സി.പി.എമ്മിനും പങ്കുണ്ടെന്ന് സുധാകരൻ ആരോപിച്ചു. 1971 ഡിസംബർ 28 മുതൽ ഒരാഴ്ച തലശ്ശേരിയിലും പരിസരങ്ങളിലുമായി നടന്ന വ്യാപക അക്രമവും കൊള്ളയുമാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരാണ് കലാപത്തിനിരയായത്. മുസ്ലിം പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധി വീടുകൾ െകാള്ളയടിക്കപ്പെട്ടു. അന്ന് ആർ.എസ്.എസുകാരുടെ ആക്രമണത്തിൽനിന്ന് മുസ്ലിംകൾക്ക് സംരക്ഷകരായി നിലകൊണ്ടത് തങ്ങളാണെന്നും അന്ന് സി.പി.എം മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗം സഖാവ് യു.കെ. കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് ആർ.എസ്.എസുകാർ മെരുവമ്പായി പള്ളി തകർക്കുന്നത് തടയാൻ ചെന്നപ്പോഴാണെന്നും സി.പി.എം പറയുന്നു. കള്ളുഷാപ്പിൽ അടികൊണ്ട് മരിച്ച കുഞ്ഞിരാമനെ പള്ളിക്ക് കാവലിരിക്കുേമ്പാൾ ആർ.എസ്.എസുകാർ കൊന്നുവെന്ന് വ്യാജ പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്ന് സുധാകരൻ പറഞ്ഞു. തലശ്ശേരി കലാപം അേന്വഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ അക്കാര്യം പറയുന്നുണ്ട്. തലശ്ശേരി കലാപത്തിൽ പിണറായി വിജയൻ നേരിട്ട് പെങ്കടുത്തിട്ടുണ്ട്. വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ പിണറായി വിജയ​െൻറ റോൾ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. സി.പി.െഎയുടെ ബ്രാഞ്ച് കമ്മിറ്റി 1972ൽ ഇറക്കിയ നോട്ടീസിലും തലശ്ശേരി കലാപത്തിലെ സി.പി.എമ്മി​െൻറ പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. ഭയപ്പെടുത്തി വശത്താക്കുകയെന്ന രാഷ്ട്രീയനയം സി.പി.എം ആദ്യമായി നടപ്പാക്കിയ പ്രദേശമാണ് തലശ്ശേരി. സി.പി.എമ്മിനെ പോലെ കേരളത്തിൽ മുസ്ലിംകൾക്കെതിരായ സംഘടിതമായ അക്രമം നടത്തിയ പാർട്ടി വേറെയില്ല. ഗുജറാത്തിൽ ബി.ജെ.പി ചെയ്തതുപോലെയാണ് കേരളത്തിൽ സി.പി.എം ചെയ്തിട്ടുള്ളത്. കണ്ണൂരിലെ പന്ന്യന്നൂരിൽ മാത്രം 68 മുസ്ലിം വീടുകൾ കൊള്ളയടിച്ചു. നാദാപുരത്തും തൂണേരിയിലും കൊള്ളയടിച്ച വീടുകൾക്ക് എണ്ണമില്ല. കണ്ണൂരിൽ ഫസൽ, ഷുക്കൂർ, ഷുഹൈബ് എന്നിവരെ കൊന്നത് സി.പി.എമ്മാണ് –സുധാകരൻ തുടർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story