Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവ്യാനുഭവമായി...

നവ്യാനുഭവമായി പുത്തൻപാന നൃത്താവിഷ്കാരം

text_fields
bookmark_border
തൃശൂർ: അർണോസ്പാതിരിയുടെ പുത്തൻപാന, നൃത്താവിഷ്കാരമായി വേദിയിലെത്തിയപ്പോൾ സ​െൻറ്തോമസ് കോളജിലെ മെഡ്ലിക്കോട്ട് ഹാളിൽ നിറഞ്ഞ ആസ്വാദകർക്ക് അത് പുതു അനുഭവമായി. അർണോസ് പാതിരി 286-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിലാണ് പുത്തൻപാനയുടെ നൃത്താവിഷ്കാരം അരങ്ങേറിയത്. ബംഗളൂരു നാട്യാരംഭ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കലാമണ്ഡലം ആൻസി യേശുദാസാണ് മോഹിനിയാട്ടത്തിലൂടെ പുത്തൻപാന അരങ്ങിലെത്തിച്ചത്. മൂന്നു ഘട്ടങ്ങളിലായി ഒരു മണിക്കൂറോളമായിരുന്നു അവതരണം. സംസ്കാരിക സമ്മേളനം കോട്ടപ്പുറം രൂപത ബിഷപ് മാർ ഡോ. ജോസഫ് കാരിക്കാശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. അർണോസ് പാതിരി അക്കാദമി ചെയർമാൻ പ്രഫ. എം.ഡി. ജോസ്, സെക്രട്ടറി എം.ഡി. റാഫി, പ്രഭാഷക മ്യൂസ് മേരി ജോർജ്, പ്രബുദ്ധകേരളം പത്രാധിപർ സ്വാമി സന്ദാത്്മജാനന്ദ, ദേവമാത സിഎംഐ െപ്രാവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി, ഡോ. ഇ.ജെ. തോമസ്, സിസ്റ്റർ അനിജ, ഡോ. പോൾ കാട്ടൂക്കാരൻ, ഡോ. സിസ്റ്റർ ദീപ, ജനറൽ കൺവീനർ വിൻസ​െൻറ് അക്കര, ജോൺ കള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന സംസ്ഥാന പുത്തൻപാന ആലാപന മത്സരം ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ടി.ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. തിരുഹൃദയ ലത്തീൻപള്ളി വികാരി ഫാ. റോക്കി റോബിൻ കളത്തിൽ അധ്യക്ഷത വഹിച്ചു. ബേബി മൂക്കൻ, ഡോ. സണ്ണി ജോസ്, ഡോ ജോർജ് അലക്സ്, ആൻറണി പുത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story