Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരും കോടാലികൾ...

പെരും കോടാലികൾ വികസനത്തി​െൻറ മറവിൽ കാഞ്ഞാണി റോഡിൽ മുറിച്ചുകടത്തുന്നത്​ വമ്പൻ മരങ്ങൾ

text_fields
bookmark_border
തൃശൂർ: കാഞ്ഞാണി റോഡിലെ തണൽമരങ്ങൾ മുറിച്ചു നീക്കുന്നു. റോഡ് വികസനത്തി​െൻറ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഒളരി ചേറ്റുപുഴ മുതൽ കാഞ്ഞാണി പാടം വരെ ചെറുതും വലുതുമായി നൂറോളം മരങ്ങളുണ്ട്. ഇതിൽ നൂറ്റാണ്ട് പിന്നിട്ടവ മുപ്പതോളം വരും. മാവ് അടക്കമുള്ള മരങ്ങളുണ്ട്. കഴിഞ്ഞ ദിവസം മുതൽ മരങ്ങൾ മുറിച്ചു നീക്കി തുടങ്ങി. ഏറെക്കാലമായി കാഞ്ഞാണി റോഡ് വികസനം രാഷ്ട്രീയപാർട്ടികളുടെ പോരിനുള്ള ആയുധമായിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഇതിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും സ്ഥലമേറ്റെടുക്കുന്നത് തർക്കത്തിലായതോടെ അത് നിലച്ചു. സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സമരവും നടന്നിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം കോൺഗ്രസ് തനിച്ച് സമരം നടത്തിയതോടെ സംയുക്ത സമിതിയിൽ വിള്ളൽ വീണു. ചേറ്റുപുഴ മുതൽ മനക്കൊടി വരെയാണ് വമ്പൻ തണൽ മരങ്ങളുള്ളത്. ആറാംകല്ലിനും കാഞ്ഞാണി ജങ്ഷനുമിടയിലെ കാഞ്ഞാണി പാടശേഖരത്താണ് പിന്നെ തണൽ മരങ്ങളുള്ളത്. ഇവിടെ അക്വേഷ്യ അടക്കമുള്ള മരങ്ങളാണ്. കനത്ത വെയിലിൽ യാത്രക്കാർ തണൽ പറ്റി വിശ്രമിക്കുന്നത് ഇവിടെയാണ്. മരം മുറിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കാത്തതും അവ വളരാനെടുക്കുന്ന കാലവും കണക്കിലെടുക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ നിലനിർത്തി അശാസ്ത്രീയ മാർഗരേഖ പുതുക്കിയും റോഡ് വികസനം സാധ്യമാക്കണമെന്നാണ് ഇവരുടെ അഭിപ്രായം. 2011 ലാണ് റോഡ് സംസ്ഥാനപാതയാക്കിയത്. അന്ന് വീതി 22 മീറ്ററാക്കണമെന്നാണ് നിശ്ചയിച്ചത്. 2015ൽ സർവകക്ഷിയോഗ തീരുമാനപ്രകാരം ഇത് 17 മീറ്റർ മതിയെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. പുറമ്പോക്ക് ഭൂമി 15 വർഷങ്ങൾക്കുമുമ്പ് ഒഴിപ്പിച്ചതാണ്. നിലവിലെ വീതി ഏഴ് മീറ്ററാണ്. അത് 12 മീറ്ററാക്കി ടാറിടുകയും ബാക്കി സ്ഥലത്ത് ചാലും കലുങ്കും നിർമിക്കുന്നതാണ് സംസ്ഥാനപാതയിലെ റോഡ് വികസനപദ്ധതി.
Show Full Article
TAGS:LOCAL NEWS 
Next Story