Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രികളല്ല,...

ആശുപത്രികളല്ല, കളിക്കളങ്ങളാണ് വേണ്ടത്​^ കായികാധ്യാപക സംഘടന

text_fields
bookmark_border
ആശുപത്രികളല്ല, കളിക്കളങ്ങളാണ് വേണ്ടത്- കായികാധ്യാപക സംഘടന തൃശൂർ: ആശുപത്രികളല്ല കളിക്കളങ്ങളാണ് വേണ്ടതെന്ന പ്രഖ്യാപനത്തോടെ ഡിപ്പാർട്മ​െൻറൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപകരെ നിയമിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 35 ലക്ഷത്തോളം വിദ്യാർഥികൾക്ക് കായിക വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ അധ്യാപകരെ സ്കൂളുകളിൽ ഇതുവരെ നിയമിച്ചിട്ടില്ല. പാഠപുസ്തകവും പരീക്ഷയും നിലവിലുണ്ടെങ്കിലും 2500 ഓളം കായികാധ്യാപകർ മാത്രമാണ് സർവിസിലുള്ളത്. എല്ലാ മേഖലകളിലും നേട്ടങ്ങൾ കൊയ്യുന്ന കേരളത്തിൽ രോഗങ്ങൾ പെരുകുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സംതൃപ്തമായ അധ്യാപക സമൂഹത്തെ സൃഷ്ടിച്ച് വിദ്യാഭ്യാസ യഞ്ജം വിജയിപ്പിക്കാനുള്ള പദ്ധതികൾ കേരളം നടപ്പാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഭാരവാഹികൾ: സുനിൽകുമാർ (പ്രസി.), വി.സജാത് സാഹിർ (സെക്ര.), എൻ.പി. നാരായണൻകുട്ടി (ട്രഷ.)
Show Full Article
TAGS:LOCAL NEWS 
Next Story