Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം സംഘ്പരിവാറിനെ ...

സി.പി.എം സംഘ്പരിവാറിനെ സഹായിക്കുന്നു: രാജ് മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
തൃപ്രയാർ: ആർ.എസ്.എസിനെ പ്രീണിപ്പിച്ച് വർഗീയത വളർത്താൻ സംഘ്പരിവാറിനെ സഹായിക്കുകയാണ് സി.പി.എമ്മും സംസ്ഥാന സർക്കാറും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കൊലകളിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജന. സെക്രട്ടറി വി.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, പി.എസ്.പി. നസീർ, പി.എം. സിദ്ദീഖ്, എ.എ. മുഹമ്മദ് ഹാഷിം, സുബില പ്രസാദ്, എ.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story