Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേദന മറന്ന് അവർ...

വേദന മറന്ന് അവർ ഒത്തുചേർന്നു

text_fields
bookmark_border
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തി​െൻറയും വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ പീച്ചിഡാമിൽ രോഗി- ബന്ധു സംഗമം നടന്നു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിലെ അമ്പതോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുചേർന്നത്. ആറു വർഷമായി നടത്തുന്ന സംഗമത്തിൽ രോഗവും അംഗവൈകല്യവും ബാധിച്ചവർ അതി​െൻറ വിഷമതകൾ മറന്ന് ആർത്തുല്ലസിച്ചു. ഡോ. കെ.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിജി തോമസ് അധ്യക്ഷത വഹിച്ചു. ബിജു രവീന്ദ്രൻ, ജോണി ചിറ്റിലപ്പിള്ളി, ജോയി എം. ജേക്കബ്, ഡെന്നി തോമസ്, ഡാനി ഐസക്ക്, എം.ബി. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. തെക്കുംകര പഞ്ചായത്തിലെ വീരോലിപ്പാടത്തുനിന്ന് ആരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story