Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൃതദേഹം വിട്ടുകിട്ടാൻ ...

മൃതദേഹം വിട്ടുകിട്ടാൻ രണ്ടുനാൾ കാത്തിരിപ്പ്​

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ: മെഡിക്കൽ കോളജിൽ മൃതദേഹം വിട്ടുകിട്ടാൻ രണ്ടു ദിവസത്തെ കാത്തിരിപ്പ്. രോഗിയുടെ മൃതദേഹം തിരിച്ചറിഞ്ഞ ബന്ധുക്കൾക്കാണ് ഇൗ ദുര്യോഗം നേരിട്ടത്. മെഡിക്കൽ കോളജ് മെഡിസിൻ ഐ.സി.യുവിൽ ഈ മാസം രണ്ടിനാണ് വാടാനപ്പള്ളി സ്വദേശിനിയും 70കാരിയുമായ പെരിങ്ങാട് ശാന്ത മരിച്ചത്. പത്രവാർത്ത കണ്ടാണ് സഹോദരിയുടെ മകളും ഭർത്താവും എത്തിയത്. ആശുപത്രി സൂപ്രണ്ടി​െൻറയും പൊലീസി​െൻറയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുകൊടുത്തില്ല. വാടാനപ്പള്ളി പഞ്ചായത്തംഗത്തെയും കൂട്ടി ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനും ആശുപത്രി സൂപ്രണ്ട് ഓഫിസും കയറി ഇറങ്ങിയെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല. ഒടുവിൽ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ പൊലീസ് സർജൻ ഡോ.ഹിതേഷ് ശങ്കർ ഇടപെട്ടാണ് മൃതദേഹം വിട്ടുനൽകിയത്. പഞ്ചായത്തംഗത്തി​െൻറ സാന്നിധ്യത്തിൽ ബന്ധുക്കളാണെന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story