Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദയാവധത്തിനായി ആദ്യ ...

ദയാവധത്തിനായി ആദ്യ നിയമപോരാട്ടം കേരളത്തിൽ

text_fields
bookmark_border
പാവറട്ടി: ദയാവധത്തിന് സോപാധിക അനുമതി നൽകിയ സുപ്രീം കോടതി വിധി വരുേമ്പാൾ പാവറട്ടി ചക്രമാക്കിൽ തോമസ് മാസ്റ്ററെ മലയാളിക്ക് മറക്കാനാകില്ല. ദയാവധത്തിന് വേണ്ടി നിയമപോരാട്ടം നടത്തിയ രാജ്യത്തെ ആദ്യ വ്യക്തികളിലൊരാളാണ് തോമസ് മാസ്റ്റർ. ജീവിതത്തിലെ എല്ലാ കടമകളും നിറവേറ്റിയെന്നും ഇനി സ്വഛമരണം വേണമെന്നുമായിരുന്നു മാസ്റ്ററുടെ ആവശ്യം. ഇതിനായി തോമസ് മാസ്റ്റർ നിയമപോരാട്ടത്തി​െൻറ വഴിയിൽ ൈഹകോടതി വരെയെത്തി. 1997ൽ അഡ്വ. വിൻസൻറ് പാണികുളങ്ങര മുഖാന്തിരമാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ നീതിപീഠം മാസ്റ്ററുടെ ആവശ്യം അംഗീകരിച്ചില്ല. പിന്നീട് സുപ്രീം കോടതിയേയും രാഷ്ട്രപതിയേയും സമീപിക്കാനായിരുന്നു തോമസ് മാസ്റ്ററുടെ ഉദ്ദേശ്യം. അക്കാലത്ത് വാർത്തകളിൽ ഏറെ നിറഞ്ഞുനിന്നിരുന്ന മാസ്റ്റർ ഒടുവിൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. 'നീതി പീഠം ദയാവധം അനുവദിച്ച് തന്നില്ലെങ്കിൽ ഞാൻ വളഞ്ഞവഴി സ്വീകരിക്കും'. ആ വാക്കുകൾ പക്ഷെ, അന്ന് ആരും കാര്യമായെടുത്തില്ല. കാരണം മരണവേദനയെ മാസ്റ്റർ ഭയപ്പെട്ടിരുന്നു. വേദനയില്ലാതെ മരിക്കാൻ കൂടിയാണ് മാസ്റ്റർ ദയാവധത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. മാസ്റ്ററുടെ സങ്കൽപത്തിൽ ചെറിയ ഒരു ഇഞ്ചക്ഷൻ. അത് വഴി മരണം. എന്നാൽ, കോടതി ത​െൻറ ആവശ്യം അംഗീകരിക്കില്ലെന്ന് കണ്ടപ്പോൾ 2004ൽ 83ാമത്തെ വയസ്സിൽ ഇടിയും മഴയുമുള്ള ഒരു രാത്രിയിൽ ചാക്ക് ചരട് ഇഴപിരിച്ച് കുരുക്കിട്ട് താൻ മുമ്പ് പ്രഖ്യാപിച്ചതുപോലെ 'വളഞ്ഞ വഴി സ്വീകരിച്ചു'. ദയാവധത്തിനുവേണ്ടിയുള്ള മാസ്റ്ററുടെ പോരാട്ടത്തിലെല്ലാം പ്രിയ പത്നി ഏല്യയും കൂടെയുണ്ടായിരുന്നു. ദയാവധം ആഗ്രഹിച്ചിരുന്നില്ലെങ്കിലും മാസ്റ്ററോടൊപ്പം തന്നെ പരലോകം പുൽകണമെന്നായിരുന്നു അവരുടെ ആഗ്രഹം. മാസ്റ്റർ മരിച്ച് ഒമ്പത് വർഷത്തിന് ശേഷം 2013ൽ ഇവരും മരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story