Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപള്ളിയിൽ കണ്ടെത്തിയ...

പള്ളിയിൽ കണ്ടെത്തിയ നിലവിളക്കുകൾ കുടുംബ ക്ഷേത്രത്തിൽ നിന്ന്​ മോഷ്​ടിച്ചത്​

text_fields
bookmark_border
ചാവക്കാട്: തിരുവത്ര പള്ളിക്കു മുകളിൽ മോഷ്ടാവ് ഉപേക്ഷിച്ച തൊണ്ടി മുതൽ കൗക്കാനപ്പെട്ടി കുടുംബ ക്ഷേത്രത്തിലെ നിലവിളക്കുകൾ. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിൽ താഴത്തെ പള്ളിയിൽ (മസ്ജിദുറഹ്മ) കിടന്നുറങ്ങുകയും പള്ളി ജീവനക്കാരനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്ത മോഷ്ടാവ് പള്ളിക്കു മുകളിൽ ഒളിപ്പിച്ച അഞ്ച് നിലവിളക്കുകളാണ് വടക്കേക്കാട് കൗക്കാനെപ്പട്ടി സ്വദേശി പെരിങ്ങാട്ട് ചന്ദ്ര​െൻറ കുടുംബ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചത്. മോഷ്ടാവ് ഉപയോഗിച്ച സൈക്കിളും ചന്ദ്ര​െൻറ ബന്ധുവി​െൻറതാണ്. ചന്ദ്രൻ ഇത് സംബന്ധിച്ച് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കോട്ടപ്പുറം താഴത്തെ പള്ളിക്ക് മുകളിൽ ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് നിലവിളക്കുകൾ കണ്ടെത്തിയത്. അന്ന് പുലർച്ചെ വരെ പള്ളി പൂട്ടിയിട്ട് അകത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പ്രഭാത നമസ്കാരത്തിനെത്തിയ പള്ളി ഇമാം വളാഞ്ചേരി കരേക്കാട് സ്വദേശി ബെ്ദുല്‍ ലത്തീഫ് അഹ്‌സനിയാണ് വിളിച്ചുണർത്തിയത്. മുസ്ലിയാർ ബാങ്ക് വിളിച്ച് നമസ്കാരത്തിന് നിൽക്കുമ്പോഴാണ് മോഷ്ടാവ് സൈക്കിളിൽ മുങ്ങിയത്. തലേന്ന് രാത്രി പത്ത് വരെ ഇയാളെ കോട്ടപ്പുറം മേഖലയിൽ കണ്ടവരുണ്ട്. കോട്ടപ്പുറത്ത് നിന്ന് കൗക്കാനപ്പെട്ടിയിലേക്ക് പതിനഞ്ച് കി.മീറ്ററോളം ദൂരമുണ്ട്. നിലവിളക്കുകൾ കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും നോക്കട്ടെയെന്നുമാണ് വടക്കേക്കാട് പൊലീസി​െൻറ പ്രതികരണം. എന്നാൽ പള്ളിയിൽ കിടന്നുറങ്ങിയ ആൾ മാനോരോഗിയാണെന്ന നിഗമനത്തിലാണ് ചാവക്കാട് പൊലീസ്. പള്ളിക്ക് മുകളിൽ തൊണ്ടി സാധനങ്ങളുണ്ടെന്ന് അയാൾ ഇമാമിനോട് പറഞ്ഞത് അതുകൊണ്ടാണെന്നാണ് അവർ പറയുന്നത്. മേഖലയിൽ നിലവിളക്കുകൾ പോയതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് ചാവക്കാട് പൊലീസും പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story