Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവൾക്കു​ം...

അവൾക്കു​ം കുടുംബത്തിനും തലചായ്​ക്കാനൊരിടം ഒരുങ്ങുന്നു

text_fields
bookmark_border
കുന്നംകുളം: വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറയിൽ വാടക കുടിലിൽ ദുരിതമനുഭവിക്കുന്ന 14 കാരിക്കും കുടുംബത്തിനും കൈതാങ്ങായി നിരവധിപേർ രംഗത്ത്. ചിറളയം ബഥനി കോൺവ​െൻറ് സ്കൂൾ ഒമ്പതാം ക്ലാസുകാരിയുടെ ജീവിത സാഹചര്യം മാറ്റാൻ സ്കൂൾ പി.ടി.എ പ്രസിഡൻറായ നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷാണ് രംഗത്ത് വന്നത്. ഈ കുടുംബത്തി​െൻറ ദുരവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കുന്നംകുളം നഗരസഭ പ്രദേശത്തി​െൻറ അതിർത്തിയിൽ കഴിയുന്ന ഇവർക്ക് നഗരസഭ പ്രദേശത്ത് വീട് നിർമിച്ച് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് പി.എം. സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതി​െൻറ ഭാഗമായി രണ്ട് സ​െൻറ് സ്ഥലം വാങ്ങിച്ചു നൽകാനാണ് ശ്രമം. അതിനു സന്നദ്ധരായ ചിലരെ കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായ സ്ഥലം ലഭിച്ചാൽ നഗരസഭയിലെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ അനുവദിക്കാനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ സന്നദ്ധ സംഘടന പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട് ലഭിക്കും വരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനും ചിലർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story