Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർ നിർമാണം തുടങ്ങി...

പുനർ നിർമാണം തുടങ്ങി രണ്ട് വർഷം; കൂരിക്കുഴി ഫാറൂഖ് റോഡിെൻറ ദുരവസ്ഥക്ക് പരിഹാരമായില്ല

text_fields
bookmark_border
കയ്പമംഗലം: കൂരിക്കുഴിയിൽ രണ്ട് വർഷം മുമ്പ് പുനർനിർമാണം ആരംഭിച്ച റോഡി​െൻറ ശോച്യാവസ്ഥക്ക് ഇനിയും പരിഹാരമായില്ല. കയ്പമംഗലം 20ാം വാർഡിലെ കൂരിക്കുഴി ഫാറൂഖ് റോഡിനാണ് ദുരവസ്ഥ. മഴക്കാലത്ത് റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ടിയാണ് റോഡ് പൊളിച്ച് ഉയരം കൂട്ടി മെറ്റലിങ് നടത്തിയത്. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ഈ റോഡി​െൻറ ടാറിങ് എങ്ങുമെത്തിയില്ല. മെറ്റലുകൾ ഇളകിയതിനാൽ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ കല്ലുകൾ പരിസരത്തെ വീടുകളിലേക്ക് തെറിച്ച് അപകടം ഉണ്ടാകുന്നതും പതിവാണ്. എത്രയും പെട്ടെന്ന് ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡി​െൻറ പുനർനിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് തുടക്കം കുറിക്കുമെന്ന് എസ്.ഡി.പി.ഐ കൂരിക്കുഴി ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. അതേസമയം എം.എൽ.എ ഫണ്ടിൽനിന്ന് ഈ റോഡിന് ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക അനുമതി കിട്ടുന്ന മുറക്ക് പണിയാരംഭിക്കുമെന്നും പഞ്ചായത്തംഗം ഖദീജ പുതിയ വീട്ടിൽ പറഞ്ഞു. കാരുണ്യപ്പെട്ടി മോഷണം പോയി കയ്പമംഗലം: മൂന്നുപീടിക ഡിന്നീസ് ഹോട്ടലിൽനിന്ന് കാരുണ്യപ്പെട്ടി മോഷണം പോയി. മോഷണ ദ്യശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുണ്ടും ഷർട്ടും ധരിച്ചെത്തിയ ഒരാൾ ചായ കുടിച്ച് കഴിഞ്ഞ് പണം കൊടുക്കുന്ന സമയത്ത് മേശപ്പുറത്ത് വെച്ചിരുന്ന കാരുണ്യപ്പെട്ടി കൈവശമുണ്ടായിരുന്ന സഞ്ചിയിലേക്ക് ഹോട്ടൽ ജീവനക്കാർ കാണാതെ എടുത്തിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് നാല് കാരുണ്യപ്പെട്ടികളിൽ ഒരെണ്ണം കാണാതായത് ജീവനക്കാർ അറിയുന്നത്. ഉടൻ തന്നെ ഹോട്ടലിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യം കണ്ടത്. മതിലകം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story