Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രിൻസിപ്പലിനെ...

പ്രിൻസിപ്പലിനെ ആക്രമിച്ചകേസ്: നിരീക്ഷണ കാമറ ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: അസ്മാബി കോളജിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം. കഴിഞ്ഞ നവംബർ രണ്ടിനാണ് പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ് ആക്രമണത്തിനിരയായത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ ജനുവരി 29 നാണ് കോളജിലെ സി.സി.ടി.വി കാമറകൾ കവർന്നത്. കവർച്ചയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. കാമറയിൽ അകപ്പെട്ടവരിൽ ഒരാൾ ഇതേ കോളജിലെ വിദ്യാർഥിയാണെന്നാണ് സംശയം. കോളജി​െൻറ പിൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോമേഴ്സ് ബ്ലോക്കിലെ നാല് കാമറകളാണ് കവർന്നത്. പിൻ ഭാഗത്തെ മതിൽ ചാടിയെത്തിയ മുഖംമൂടി ധാരികളായ രണ്ടുപേരാണ് കെട്ടിടത്തി​െൻറ മൂന്ന് നിലകളിൽ കയറി നാല് കാമറകൾ കവർന്നത്. രാത്രി ഒന്നരയോടെയാണ് സംഭവം. എന്നാൽ, ഇൗ സംഭവം ഒരാഴ്ച പിന്നിട്ട ശേഷമാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കാമറയിൽ നിന്നുള്ള ചിത്രങ്ങൾ ലഭ്യമാകാതായേതാടെ കോളജ് അധികൃതർ ടെക്നീഷ്യനെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് കാമറകൾ നാലും അപ്രത്യക്ഷമായ വിവരം അറിയുന്നത്. അവസാന വീഡിയോയിലാണ് മുഖം മൂടി ധാരികൾ കാമറ മോഷ്ടിക്കുന്നതി​െൻറ ചിത്രം തെളിഞ്ഞത്. ഇവരിൽ ഒരുവനായ വിദ്യാർഥി രാണ്ടാഴ്ചയായി കോളജിൽ വരാറില്ല. ഇൗ ചിത്രത്തിൽ അകപ്പെട്ടവരെ തിരിച്ചറിഞ്ഞ പൊലീസ് ഇതുവഴി പ്രിൻസിപ്പൽ ആക്രമണക്കേസിന് തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ പ്രതികളെ പിടിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അധ്യാപകരും, വിദ്യാർഥികളും, പി.ടി.എയും, അനധ്യാപകരും, പൂർവ വിദ്യാർഥി സംഘടനയും സമരരംഗത്താണ്.
Show Full Article
TAGS:LOCAL NEWS 
Next Story