Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാവലായി പെൺ കൂട്ടായ്‌മ

കാവലായി പെൺ കൂട്ടായ്‌മ

text_fields
bookmark_border
തളിക്കുളം: ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് കർമ സമിതിക്ക് തുടക്കമായി. വാർഡി​െൻറ പൊതുവികസനത്തിൽ പങ്കാളികളാവുന്നതോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കും കർമ സമിതി നേതൃത്വം നൽകും. വാടാനപ്പള്ളി ജനമൈത്രി പൊലീസി​െൻറയും സ്നേഹിത ജ​െൻറർ ഹെൽപ് ഡസ്കി​െൻറയും ജില്ല കുടുംബശ്രീ മിഷ​െൻറയും ചാവക്കാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് കർമസമിതി വാർഡ് സുരക്ഷ പദ്ധതി നടപ്പാക്കുന്നത്. വാർഡ് അംഗം ചെയർമാനും കുടുംബശ്രീ ചെയർപേഴ്സൻ കൺവീനറും എ.ഡി.എസ് മെമ്പർമാരും കുടുംബ ശ്രീ അയൽകൂട്ടത്തിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങളും ഉൾപ്പെടുന്ന 51 അംഗങ്ങൾ ചേർന്നതാണ് വാർഡ് തല കർമസമിതി. അതിക്രമങ്ങൾക്കും വിദ്വേഷ പ്രവർത്തനങ്ങൾക്കുമെതിരെ ബോധവത്കരണ പരിപാടികൾ നടത്തിയും മത-സാമുദായിക സൗഹൃദം നിലനിർത്താൻ അയൽപക്ക സൗഹൃദ കുടുംബ സംഗമം നടത്തിയും കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഗ്രാമമാക്കി മാറ്റുക എന്നതാണ് കർമസമിതി ലക്ഷ്യമിടുന്നത്. കർമസമിതി പ്രവർത്തനോദ്ഘാടനവും അനുമോദനവും വാടാനപ്പള്ളി: കർമസമിതി പ്രവർത്തനോദ്ഘാടനവും അനുമോദനവും വാടാനപ്പള്ളി എസ്.ഐ ഡി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എസ്. സുൽഫിക്കർ അധ്യക്ഷത വാഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി മുഖ്യതിഥിയായി. ചാവക്കാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി അംഗം ജയശ്രീ, സ്നേഹിത ജ​െൻറർ ഹെൽപ് ഡെസ്ക് ആർ.പി കെ.എൻ. വിനീത, ജില്ല കുടുംബശ്രീ മിഷൻ ആർ.പി. മഞ്ജു ശ്രീനിവാസൻ, ചാവക്കാട് കോടതി പാരലീഗൽ വളൻറിയർ എ.ഐ. സീനത്ത്, കുടുംബശ്രീ ചെയർപേഴ്സൻ അജന്ത ശിവരാമൻ, എ.ഡി.എസ് അംഗങ്ങളായ കുൽസു സുലൈമാൻ, നിഷ മനോജ്, റംലത്ത് അഫ്‌സൽ, ജെസ്മി ജോഷി, നിർമല ചാണാശ്ശേരി, ജെസി ജയന്ത് നീതു പ്രേംലാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story