Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇലക്ട്രോണിക്...

ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ പേരിൽ അരക്കോടിയോളം തട്ടിയ യുവാവ് പിടിയിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം നൽകി വിവിധ ആളുകളിൽനിന്ന് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോണത്തുകുന്ന് മനക്കലപടി സ്വദേശി വടക്കേപുരക്കൽ വീട്ടിൽ മിലനെ (33) ഇരിങ്ങാലക്കുട പൊലീസ് അറസ്്റ്റ് ചെയ്തു. പട്ടേപ്പാടം സ്വദേശി പള്ളായി പീടികയിൽ ഷംനാദി​െൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്. വെള്ളാങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഷംനാദിനോട് വിദേശത്തുനിന്ന് വിലകൂടിയ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. തനിക്ക് ബംഗളൂരുവിലും കോയമ്പത്തൂരിലും ഡൽഹിയിലും ചെന്നൈയിലും വിദേശ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനി സ്വന്തമായി ഉണ്ടെന്നും ഈ കമ്പനിയിൽ പങ്കാളിത്തം തരാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. മിലനെതിരെ വിയ്യൂർ, മണ്ണുത്തി തുടങ്ങിയ സ്റ്റേഷനുകളിൽ തട്ടിപ്പ് സംബന്ധിച്ച് കേസുകളുണ്ട്. പത്ത് ലക്ഷം രൂപ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ കേസിൽപെട്ട് ഒരു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്. സമാന രീതിയിൽ തട്ടിപ്പിനിരയായവർ ഉണ്ടെങ്കിൽ എത്രയും പെെട്ടന്ന് പൊലീസിൽ പരാതി നൽകേണ്ടതാണെന്ന് എസ്.െഎ സുശാന്ത് പറഞ്ഞു. പ്രതി പിടിയിലായതറിഞ്ഞ് തൃപ്രയാർ, വാടാനപ്പള്ളി, തളിക്കുളം, ചാവക്കാട് എന്നിവിടങ്ങളിൽനിന്ന് ഇയാൾക്കെതിരെ ലഭിച്ചതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഡിവൈ.എസ്.പി ഫേമസ് വർഗീസി​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സി.ഐ എം.കെ. സുരേഷ് കുമാർ, എ.എസ്.െഎമാരായ അനീഷ് കുമാർ, സിജുമോൻ, സീനിയർ സി.പി.ഒമാരായ സുജിത്ത് കുമാർ, മുരുകേഷ് കടവത്ത്, സി.പി.ഒമാരായ പി.ആർ. രാഗേഷ് , ടി.എസ്. സുനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story