Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണം

ബോധവത്​കരണം

text_fields
bookmark_border
ഏങ്ങണ്ടിയൂർ: വനിത ദിനത്തിൽ സ്ത്രീ സുരക്ഷക്കായി ബ്രദേഴ്സ് ക്ലബ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചാം വാർഡ് അംഗം ഒ.കെ. പ്രൈസൺ ഉദ്ഘാടനം ചെയ്തു. ക്ലബ് മുഖ്യ രക്ഷാധികാരി മനോജ് തച്ചപ്പുള്ളി അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ യോഗ-പ്രകൃതിചികിത്സ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ അന്തർദേശീയ വനിത ദിനാചരണം സംഘടിപ്പിച്ചു. സെമിനാർ, സ്ത്രീ ശാക്തീകരണ ചർച്ചകൾ എന്നിവ നടന്നു. ഗ്രാമ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ പി.എൻ. ജോതിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബീന സിങ് അധ്യക്ഷത വഹിച്ചു. സ്ത്രീ, ശാരീരിക -മാനസിക-സാമൂഹിക സ്വസ്ഥത എന്ന വിഷയത്തിൽ ഡോ. ജന്നി കളത്തിൽ ക്ലാസെടുത്തു. പാലിയേറ്റിവ് കെയർ കൂട്ടായ്മ കുടുംബ സംഗമം പഴുവിൽ: വേദനകൾക്കിടയിലും കളിയും ചിരിയും പാട്ടുമായി പാലിയേറ്റിവ് കെയറിൽ ഒത്തുചേരൽ. രോഗികൾക്കൊപ്പം ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഡോക്ടർമാരും ഒത്തുചേർന്നു. ചാഴൂർ പഞ്ചായത്തിലെ പാലിയേറ്റിവ് കെയർ യൂനിറ്റിലെ രോഗികളാണ് ഒത്തുചേർന്നത്. കിടപ്പു രോഗികൾക്ക് പാട്ട് കേൾക്കാൻ റേഡിയോ നൽകി. ചാഴൂർ പഞ്ചായത്തും സി.എച്ച്.സിയും സംയുക്തമായി നടത്തിയ കുടുംബസംഗമവും സ്നേഹവിരുന്നും നാടൻപാട്ട് കലാകാരൻ ഏങ്ങണ്ടിയൂർ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. റീന സുരഷ്, ഡോ. സെന്തിൽ മാത്യൂസ്, ബിന്ദു പ്രേമൻ, വി.സി. സുരേഷ്, കെ. പരമേശ്വരൻ, സിമി മനോജ്, ജ്യോതി കനകരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story