Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
ചാലക്കുടി: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ മോഷണത്തിന് അറസ്റ്റിലായി ജാമ്യമെടുത്ത് മുങ്ങിയ എറണാകുളം അങ്കമാലി സ്വദേശിനി അറസ്റ്റിൽ. കോടുശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പൊന്നാരത്ത് വീട്ടിൽ സിപ്സി എന്ന കൊച്ചുത്രേസ്യയാണ് (43) അറസ്റ്റിലായത്. ചാലക്കുടി കെ.കെ. റോഡിലെ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വീട്ടമ്മ ശുചിമുറിയിൽ കയറിയ തക്കത്തിനാണ് ഇവർ മോഷണം നടത്തിയത്. മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നു. അന്ന് ചാലക്കുടി എസ്.ഐ ആയിരുന്ന ടി.പി. ഫർഷാദും സംഘവുമാണ് ഇവരെ പിടികൂടിയത്. പിന്നീട് ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു. ചാലക്കുടി സ്വകാര്യ സ്റ്റാൻഡിന് സമീപംെവച്ചാണ് ഇവരെ പിടികൂടിയത്. ചാലക്കുടി സി.ഐ വി. ഹരിദാസ്, സി.പി.ഒമാരായ എ.ബി. സതീഷ് , എ.യു. റെജി , രാജേഷ് ചന്ദ്രൻ, വനിത സി.പി.ഒ സജിനിദാസ് എന്നിവരും ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story