Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അസോസിയേഷൻ...

പൊലീസ് അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
തൃശൂർ: അസോസിയേഷൻ സമ്മേളനത്തിന് പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് തുക പിരിച്ചെടുക്കാൻ ജില്ല പൊലീസ് മേധാവികളുടെ അനുമതി. പൊലീസ് അസോസിേയഷൻ, ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിനാണ് സേനാംഗങ്ങളിൽനിന്ന് 400, 700 രൂപ പിരിച്ചെടുക്കുന്നതിന് ജില്ല പൊലീസ് മേധാവിമാർ അനുമതി നൽകിയത്. കഴിഞ്ഞ വർഷം 200 രൂപ വീതം പിരിച്ചപ്പോൾ ഇത്തവണ 400 രൂപയാണ് പിരിക്കുന്നത്. ഓഫിസേഴ്സ് അസോസിയേഷൻ സേനാംഗങ്ങളിൽനിന്ന് ഇത് 700 രൂപ വീതമാണ്. ഓഖി ദുരന്തത്തിൽ സേനാംഗങ്ങളിൽനിന്ന് നിർബന്ധിത പിരിവ് നടത്തിയത് വിവാദമായിരുന്നു. ആദ്യം അസോസിയേഷ‍​െൻറയും പൊലീസി​െൻറയും നേതൃത്വത്തിൽ രണ്ട് തവണയാണ് ഓഖി ദുരിത ഫണ്ട് പിരിവ് നടത്തിയത്. അസോസിയേഷൻ നേതാക്കൾ നേരിട്ടും പിരിവ് നടത്തിയത് എതിർപ്പിനിടയാക്കിയിരുന്നു. ജില്ലയിൽ അയ്യായിരത്തോളം പൊലീസുണ്ട്. സിറ്റി, റൂറൽ, കെ.എ.പി, അക്കാദമി എന്നിങ്ങനെ നാല് ജില്ല കമ്മിറ്റികളാണുള്ളത്. നാനൂറ് രൂപ നിരക്കിൽ ലക്ഷങ്ങളാണ് ഈ ഇനത്തിൽ പിരിച്ചെടുക്കുക. വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങൾക്ക് തീയതിയായി കഴിഞ്ഞു. സംസ്ഥാന സമ്മേളനത്തിനും സമാനമായി വൻ പിരിവ് നടക്കുമെന്ന് സേനാംഗങ്ങൾ പറയുന്നു. എതിർപ്പുള്ളവർ രേഖാമൂലം എഴുതി നൽകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതി നൽകുന്നതിൽ ഒരു കാര്യവുമില്ലെന്നും, പ്രതികാര നടപടികൾക്ക് അത് കാരണമാക്കുമെന്നുമാണ് സേനാംഗങ്ങൾ പറയുന്നത്. പലരും ശമ്പളത്തിൽ നിന്നും തുക പോയതിന് ശേഷമാണ് അറിയുന്നതേത്ര.
Show Full Article
TAGS:LOCAL NEWS 
Next Story