Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്-^മുനമ്പം...

അഴീക്കോട്-^മുനമ്പം പാലം: വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി

text_fields
bookmark_border
അഴീക്കോട്--മുനമ്പം പാലം: വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അഴീക്കോട്: അഴീക്കോട്--മുനമ്പം പാലം നിർമാണത്തിന് അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥല പരിശോധന നടത്തി. അപ്രോച്ച് റോഡിന് ഏറ്റെടുക്കേണ്ട സ്ഥലത്ത് മുമ്പ് സ്ഥാപിച്ചിരുന്ന കല്ലുകളിൽ പലതും കാണാതായതിനെ തുടർന്ന് സ്ഥലം അടയാളപ്പെടുത്തി കല്ലുകൾ പുനഃസ്ഥാപിക്കുന്നതിനാണ് പരിശോധന. നിർമാണത്തി​െൻറ തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട്--മുനമ്പം പാലം സമരസമിതി ലീഗൽ സർവിസ് അതോറിറ്റി മുഖേന കൊടുങ്ങല്ലൂർ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടപടികളുടെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഈ മാസം 16ന് അദാലത്ത് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്ക് ഉൾനാടൻ ജലഗതാഗത വകുപ്പി​െൻറ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. മാള കാർമൽ കോളജ് അധ്യാപികയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ നിയോഗിച്ച സംഘം സാമൂഹിക ആഘാത പഠനം നടത്തി വരികയാണ്. തുറമുഖ വകുപ്പി​െൻറ അനുമതി ഇനിയും ലഭ്യമായിട്ടില്ല. പരിസ്ഥിതി ആഘാത പഠനവും നടക്കേണ്ടതുണ്ട്. സ്ഥലം അടയാളപ്പെടുത്തിയശേഷം ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ വില കലക്ടർ നിശ്ചയിക്കേണ്ടതുണ്ട്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതി റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിച്ച ശേഷമാകും ലാൻഡ് അക്വിസിഷൻ വിഭാഗത്തിന് നഷ്ടപരിഹാരത്തുകക്കുള്ള ഫണ്ട് അനുവദിക്കുക. തുറമുഖ വകുപ്പി​െൻറ അനുമതി ലഭിച്ചാൽ മാത്രമേ അന്തിമ രൂപരേഖ തയാറാക്കാൻ സാധിക്കൂ. അസി. എക്സി.എൻജിനീയർ പ്രേംജിലാൽ, അസി. എൻജിനീയർ ദീപ, ഓവർസിയർമാരായ രാഖി, സന, സർവേയർ നിഷാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പാലം സമരസമിതി ഭാരവാഹികളായ ഷാനവാസ് കാട്ടകത്ത്, പി.ജെ. ഫ്രാൻസിസ്, കെ.കെ. സഹജൻ, കെ.എം. മുഹമ്മദുണ്ണി, എം.എ. അബൂബക്കർ, എൻ.എം. സലിം എന്നിവരും സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story