Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിയന്തരാവസ്ഥ കാലത്തെ...

അടിയന്തരാവസ്ഥ കാലത്തെ ഓർമകൾ; ജീവിക്കാനുള്ള ആവേശം

text_fields
bookmark_border
ചെറുതുരുത്തി: അടിയന്തരാവസ്ഥക്കാലത്തെ തീക്ഷ്ണത നിറഞ്ഞ അനുഭവങ്ങൾ 88ാം വയസ്സിലും കിള്ളിമംഗലം കുളമ്പിൽ വെള്ളിയാട്ട് സരോജിനിക്ക് ആവേശത്തോടെ ജീവിക്കാനുള്ള ഇന്ധനമാണ്. ഇ.എം.എസ്, എ.കെ.ജി, ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങി നിരവധി കമ്യൂണിസ്്റ്റ് നേതാക്കൾക്ക് ഒളിത്താവളമൊരുക്കിയും അവർക്ക് ആഹാരം നൽകിയും ഒരർഥത്തിൽ സരോജിനിയും ആ കാലത്ത് ഒളിവുജീവിതമാണ് നയിച്ചിരുന്നത്. ത‍‍​െൻറ പ്രിയപ്പെട്ട നേതാക്കൾക്ക് ഭക്ഷണം എത്തിച്ചു നൽകുമ്പോൾ സരോജിനി പലപ്പോഴും പട്ടിണിയിലായിരിക്കും. എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നെന്ന് പറഞ്ഞ സരോജിനി, ഇപ്പോഴത്തെ രാഷ്ട്രീയത്തോടും രാഷ്്ട്രീയക്കാരോടും തീരെ താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു. ചെറുപ്പം മുതൽ കഷ്ടപ്പാടുകൾക്ക് നടുവിലായിരുന്നു സരോജിനി വളർന്നത്. ചേലക്കര സ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠിച്ചത്. പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ അധ്യാപകരാണ് സഹായിച്ചിരുന്നത്. 18ാം വയസ്സിൽ വിവാഹം കഴിഞ്ഞു. 'യോഗക്ഷേമം' പത്രത്തി​െൻറ പധിപരായിരുന്ന ശങ്കരൻനായരാണ് ഭർത്താവ്. ബ്രിട്ടീഷുകാർ പത്രവും ഓഫിസും കണ്ടുകെട്ടി ഭർത്താവിനെ ജയിലിലടച്ചതോടെ സരോജിനി ഒറ്റക്കായി. തുടർന്നാണ് ഇ.എം.എസ്സി​െൻറ ഭാര്യയെ പരിചയപ്പെടുന്നതും പാർട്ടിയെകുറിച്ച് കൂടുതൽ അറിയുന്നതും. പഴയ ഓർമകൾ ഇന്നും ആവേശമായി കൊണ്ടുനടക്കുകയാണ് അവർ. എന്നാൽ പുതുതലമുറിയിലുള്ളവർ തന്നെപ്പോലുള്ളവരെ വിസ്മരിക്കുകയാണെന്ന തെല്ലൊരു പരിഭവവും അവർക്കുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story