Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേഞ്ചിറ കോൾപടവ്; ഏത്...

മേഞ്ചിറ കോൾപടവ്; ഏത് അന്വേഷണവുമാകാം^ ഭരണസമിതി

text_fields
bookmark_border
മേഞ്ചിറ കോൾപടവ്; ഏത് അന്വേഷണവുമാകാം- ഭരണസമിതി തൃശൂർ: മേഞ്ചിറ കോൾപടവ് വിഷയത്തിൽ വിജിലൻസ് മാത്രമല്ല ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി തോളൂർ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ് ഭരണസമിതിയുടെ ജനകീയമായ ഇടപെടലും വിവിധ മിഷൻ പ്രവർത്തനങ്ങളും കൃഷി ലാഭകരമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിനുണ്ടായ ആശങ്കയും ഭയവുമാണ് വിജിലൻസ് കോടതിയിൽ കള്ളപ്പരാതി കൊടുത്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രൻ പറഞ്ഞു. 22 ഏക്കർ ഭൂമി 2.5 ലക്ഷം രൂപക്ക് ലേലത്തിൽ എടുക്കാൻ ആളുണ്ടായിട്ടും യു.ഡി.എഫ് ഭരണകാലത്ത് ടെൻഡറില്ലാതെ പ്രതിവർഷം 5000 രൂപ പാട്ടം വ്യവസ്ഥയിൽ അഞ്ച് വർഷത്തേക്ക് നൽകുകയായിരുന്നുവെന്ന് വൈസ് പ്രസിഡൻറ് അനീഷ് മണാളത്ത് പറഞ്ഞു. ഇൗ കാലയളവിൽ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചില്ല. കോൺഗ്രസിലെ തമ്മിലടി മൂലം 2014 ലും 2015 ലും ഭൂമിയിൽ കൃഷിയിറക്കിയില്ല. എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം നിയമോപദേശത്തി‍​െൻറ അടിസ്ഥാനത്തിൽ ജനകീയ നിർവഹണ സമിതി രൂപവത്കരിച്ച് നേരിട്ട് കൃഷിയിറക്കി. ഇതുവരെയുള്ള വരവ് ചെലവ് കണക്ക് പൊതുജനത്തിന് മുമ്പാകെ അവതരിപ്പിച്ചു. നല്ല രീതിയിൽ കൃഷിയിറക്കി വലിയ തുക ഗ്രാമപഞ്ചായത്തി​െൻറ തനതു ഫണ്ടിലേക്ക് വരുന്ന സാഹചര്യത്തിലാണ് വ്യാജ പരാതിയുമായി കോൺഗ്രസ്നേതാക്കൾ മുന്നോട്ടുപോകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ജനകീയ നിർവഹണ സമിതി ചെയർമാൻ പി.ഒ. സെബാസ്്റ്റ്യനും കൺവീനർ ശങ്കരൻകുട്ടി നായരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story