Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവയവദാനം: സർക്കാർ...

അവയവദാനം: സർക്കാർ നിലപാട് തിരുത്തണം ^ഫാ. ഡേവിസ് ചിറമ്മൽ

text_fields
bookmark_border
അവയവദാനം: സർക്കാർ നിലപാട് തിരുത്തണം -ഫാ. ഡേവിസ് ചിറമ്മൽ വടക്കേക്കാട്: അവയവദാനത്തിനായുള്ള സർക്കാർ പദ്ധതി മൃതസഞ്ജീവനി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്ന് കിഡ്നി ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. മൂന്നര ലക്ഷം രൂപ സർവിസ് ചാർജ് ഈടാക്കുന്നത് സമ്പന്നർക്ക് പ്രശ്നമല്ലായിരിക്കാം. പക്ഷേ, സർക്കാർ ആർക്കുവേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് ആലോചിക്കണം. ഫൗണ്ടേഷ​െൻറ പ്രവർത്തനഫലമായി കേരളത്തിൽ അവയവദാനം മനുഷ്യസ്നേഹത്തി​െൻറ ഉന്നത സംസ്കാരമായി ഉയർന്നുവന്നതാണ്. ഒമ്പതുവർഷത്തിനിടെ വൃക്ക ദാനം ചെയ്ത 90 പേരിൽ ബസ് കണ്ടക്ർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ ദരിദ്ര വിഭാഗക്കാരാണ് ഏറെയും. സർക്കാറി​െൻറ പുതിയ നയം ഈ ത്യാഗ സന്നദ്ധത ഇല്ലാതാക്കും. തെറ്റ് തിരുത്തിയാൽ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിക്കാൻ കിഡ്നി ഫൗണ്ടേഷൻ തയാറാണെന്നും ദേശീയ അവയവദാന സംഘടന 'നോട്ടോ'യുടെ അംബാസഡർ കൂടിയായ ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story