Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആടിനെ കശാപ്പ് ചെയ്ത്...

ആടിനെ കശാപ്പ് ചെയ്ത് മാംസം കൊണ്ടുപോയി

text_fields
bookmark_border
ചാവക്കാട്: തിരുവത്രയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കൂട്ടിൽ നിന്ന് മോഷ്ടിച്ച ആടിനെ വീട്ടുവളപ്പിലിട്ട് കശാപ്പ് ചെയ്ത് മാംസം കൊണ്ടുപോയി. തിരുവത്ര ജീലാനി നഗറില്‍ കറുത്താരയില്‍ പരേതനായ അബൂബക്കറി​െൻറ ഭാര്യ വളർത്തുന്ന ആടിനെയാണ് സാമൂഹിക വിരുദ്ധർ കശാപ്പ് ചെയ്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. നഫീസയും മകന്‍ അലിയുമാണ് വീട്ടില്‍ താമസിക്കുന്നത്. കാറ്ററിങ് ജീവനക്കാരനായ അലി ജോലിക്ക് പോയതായിരുന്നു. രണ്ടു കൂടുകളിലായി 10 ആടുകളാണുണ്ടായിരുന്നത്. രാവിലെയാണ് നഫീസ സംഭവമറിയുന്നത്. അറുത്ത ആടി​െൻറ തോലുൾെപ്പടെയുള്ള അവശിഷ്ടം കൂടിന് സമീപം ഉപേക്ഷിച്ചാണ് ഇറച്ചിയുമായി പോയത്. ഇറച്ചി കഴുകി വൃത്തിയാക്കിയാണ് കൊണ്ടുപോയത്. അറക്കുന്നതിനിടെ മദ്യപിച്ചതായും സൂചനയുണ്ട്. നേരത്തെ ഏഴുകിലോ വരുന്ന ഒരു കോഴിയും ഈ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി നഫീസ പറഞ്ഞു. മേഖലയിൽ പർദയിട്ട് വീടിന് മുന്നിൽ വന്ന് ഭയപ്പെടുത്തലും വീടിനു നേരെ കല്ലെറിയലും കതകിന് മുട്ടലും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഞ്ചാവ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിലരാണ് ഇതി​െൻറ പിന്നിലെന്നും ആക്ഷേപമുണ്ട്. പരാതിയുമായി പോകുന്നവർക്ക് കൂടുതൽ പ്രയാസമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ. ആടിനെ അറുത്ത് ഇറച്ചി കൊണ്ടുപോയ സംഭവമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story