Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാഭവൻ മണി...

കലാഭവൻ മണി മണ്ണിൽനിന്ന്​ വളർന്ന കലാകാരൻ ^മന്ത്രി സുനിൽ കുമാർ

text_fields
bookmark_border
കലാഭവൻ മണി മണ്ണിൽനിന്ന് വളർന്ന കലാകാരൻ -മന്ത്രി സുനിൽ കുമാർ ചാലക്കുടി: കലാഭവൻ മണി മണ്ണിൽനിന്ന് വളർന്നുവന്ന കലാകാരനാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കലാഭവൻ മണിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ചാലക്കുടി നഗരസഭയും കലാഭവൻ മണി സ്മാരക ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയായ ചിരസ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണിൽനിന്ന് വളർന്നു വന്നപ്പോഴും ചുറ്റുമുള്ള മനുഷ്യരെ അദ്ദേഹം മറന്നില്ലെന്നത് വലിയ കാര്യമാണ്. അതുകൊണ്ട് മണിയുടെ പെട്ടെന്നുള്ള വളർച്ചയിൽ ആർക്കും അസൂയ തോന്നിയിരുന്നില്ല. സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ പ്രഫഷനെ ബാധിക്കുമെന്ന് കരുതി സ്വന്തം രാഷ്ട്രീയം മറച്ചുവെക്കുകയാണ് പതിവ്. എന്നാൽ, മണി അങ്ങനെ ചെയ്തില്ല. ഒരു കലാകാരനെന്ന നിലയിൽ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം ഏതു വേദിയിലും വ്യക്തമാക്കാൻ മടിച്ചിരുന്നില്ലെന്ന്‌ വി.എസ്. സുനിൽ കുമാർ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ്, സുന്ദർദാസ്, വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ, പി.എം. ശ്രീധരൻ, വി.ഒ. പൈലപ്പൻ, യു.വി. മാർട്ടിൻ, പി.എൻ. കൃഷ്ണൻ നായർ, പി.പി. പോൾ, ബീന ഡേവീസ്, ഐ.ഐ. അബ്ദുൽമജീദ്, യു.എസ്‌. അജയകുമാർ, കെ.ബി. സുനിൽകുമാർ, സുഭാഷ് ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story