Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവ് നായ്ക്കളുടെ...

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു

text_fields
bookmark_border
മാള: . കുണ്ടൂര്‍ തിരുത്ത മുത്തുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊയ്ക്കാടന്‍ ബെന്നിയുടെ ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ ഓടിക്കയറുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. പ്രസവിക്കാറായ ആടും ചത്തതിൽ ഉൾപ്പെടും. വീട്ടുകാര്‍ രാത്രി 11ന് കിടന്നതിന് ശേഷമാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോളാണ് സംഭവം അറിയുന്നത്. 40,000 രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുകാർ പറഞ്ഞു. പ്രദേശത്ത് അടുത്ത കാലത്തായി നാലിടത്ത് ഇത്തരത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒട്ടനവധി ആടുകള്‍ ചത്തിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story