Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ഗവ.മോഡൽ എൽ.പി...

മാള ഗവ.മോഡൽ എൽ.പി സ്കൂൾ ശതോത്തര രജതജൂബിലി

text_fields
bookmark_border
മാള: ഗവ. മോഡൽ എൽ.പി സ്കൂൾ ശതോത്തര രജതജൂബിലിയാഘോഷം ഒമ്പത്,പത്ത്,- 11 തീയതികളിൽ സ്കൂൾ ഹാളിൽ നടത്തും. അധ്യാപക- രക്ഷാകർതൃ ദിനം, സെമിനാർ, പൊതുസമ്മേളനം, യാത്രയയപ്പ് സമ്മേളനം, സ്മരണിക പ്രകാശനം, പൂർവ അധ്യാപക-വിദ്യാർഥി സംഗമം തുടങ്ങി വിവിധ പരിപാടികൾ നടത്തും. 11ന് വൈകീട്ട് 5.30ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. വിരമിക്കുന്ന എം.കെ. ശാന്തക്ക് യാത്രയയപ്പ് നൽകും. അപേക്ഷ സമർപ്പിക്കണം പൊയ്യ: കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം 2018 പ്രകാരം 2017 ജൂലൈ 31നോ അതിന് മുേമ്പാ നടന്ന അനധികൃത നിര്‍മാണം, കൂട്ടിച്ചേര്‍ക്കല്‍, പുനര്‍നിര്‍മാണം എന്നിവ ക്രമവത്കരിക്കുന്നതിന് ഫോറം ഒന്ന് എ യില്‍ പൊയ്യ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ചും ഏതൊക്കെ ലംഘനങ്ങളാണ് ക്രമവത്കരണത്തി​െൻറ പരിധിയില്‍പെടാത്തത് എന്നത് സംബന്ധിച്ചും ഉള്ള വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍നിന്ന് ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story