Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത ചീനവലകൾ...

അനധികൃത ചീനവലകൾ പെരുകുന്നു; നടപടിയുമായി ഫിഷറീസ്​ വകുപ്പ്​ രംഗത്ത്​

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് മുനക്കലും കനോലികനാലിന് ഇരുകരകളിലും അനധികൃത ചീനവലകൾ പെരുകുന്നു. കൊടുങ്ങല്ലൂർ മേഖലയിൽ മുന്നൂറിൽ അധികം ചീനവലകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പി​െൻറ കണക്ക്. അഴീക്കോട് മുനക്കലിൽ വിവിധ ഇടങ്ങളിലായി 25 ചീനവലകളാണുള്ളത്. കനോലികനാലി​െൻറ ഇരുകരകളിലുമായി 300ൽ അധികം ചീനവലകളും കാണാം. എന്നാൽ ഇവക്കൊന്നും ലൈസൻസില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അശാസ്ത്രീയമായാണ് ഇവ സ്ഥാപിക്കുന്നത്. മത്സ്യം കിട്ടുന്നില്ലെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് വലകൾക്ക് ലൈസൻസ് പുതുക്കാത്തവർക്കും എടുക്കാത്തവർക്കും എതിരെ ഫിഷറീസ് വകുപ്പ് ജനുവരിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം അവ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇതോടെ വകുപ്പ് ഇടപെട്ട് പൊളിച്ചുനീക്കുന്നതിനുള്ള നടപടിയിലേക്ക് നീങ്ങുകയാണ്. വംശനാശം നേരിട്ടുവെന്ന് കരുതിയ ചീനവല പുതിയ സാേങ്കതികവിദ്യ ഉപയോഗിച്ച് മുട്ടിന് മുട്ടിനാണ് കായലോരങ്ങളിൽ നിറയുന്നത്. വല പൊക്കുന്നതിന് നേരത്തെ ഏറെ ആളുകൾ ആവശ്യമുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബൈക്ക് ഉപേയാഗിച്ച് വല പൊക്കുന്ന രീതിയാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story