Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
വടക്കേക്കാട്: ഞമനേങ്ങാട് കണ്ടമ്പുള്ളി എ.എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ നൂറാം വാർഷികോത്സവ ലോഗോ പ്രകാശനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപിക കെ.ആർ. ഉഷയെയും ബി.എ.എം.എസ് മികച്ച വിജയം നേടിയ പൂർവ വിദ്യാർഥിനി ഡോ. സൂര്യഗായത്രിയെയും വാർഡ് അംഗം എം.എസ്. ശ്രീധരൻ ആദരിച്ചു സ്കൂൾ മാനേജർ മനോജ് ഉപഹാരം നൽകി. എ.ഇ.ഒ അനിൽ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് ബി.പി.ഒ ജയ സീനിയർ അസിസ്റ്റൻറ് രമാദേവി, പൂർവ വിദ്യാർഥി സമിതി രക്ഷാധികാരി എ.കെ. ജോൺ, പ്രസിഡൻറ് ആത്രപ്പുള്ളി നാരായണൻ, പി.ടി.എ പ്രസിഡൻറ് സ്മിജ, മാതൃസമിതി പ്രസിഡൻറ് സന്ധ്യ, അബ്ദുന്നാസർ, സിനി ജോസ്, കെ.ആർ. ഉഷ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി കലാമേളയുമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story