Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരസ്യ ബോര്‍ഡ് കാണാന്‍...

പരസ്യ ബോര്‍ഡ് കാണാന്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി

text_fields
bookmark_border
പെരുമ്പിലാവ്: പരസ്യ ബോര്‍ഡ് കാണാന്‍ വ്യക്തി മരക്കൊമ്പുകൾ വെട്ടിമാറ്റിയതായി പരാതി. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേര്‍ന്ന് പെരുമ്പിലാവിലാണ് സംഭവം. റോഡ് വശത്ത് പത്തു വർഷത്തോളം വളർത്തി വലുതാക്കിയ ഞാവൽ, ആര്യവേപ്പ് മരച്ചില്ലകളാണ് പരസ്യ ബോർഡ് കാണാൻ വേണ്ടി കഴിഞ്ഞ രാത്രി വെട്ടിമാറ്റിയത്. കടുത്ത വേനൽചൂടിലും തണലേകിയ മരച്ചില്ലകളാണ് വെട്ടിമാറ്റിയതെന്ന് പ്രകൃതിസ്നേഹികള്‍ പറയുന്നു. പ്രകൃതിസംരക്ഷണ സംഘത്തി​െൻറ പ്രവർത്തകർ സ്ഥലം സന്ദർശിക്കുകയും പൊലീസിലും ബന്ധപ്പെട്ടവർക്കും പരാതി നൽകുകയും ചെയ്തു. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് പ്രകൃതിസംരക്ഷണ സംഘം ജില്ല ഘടകം ആവശ്യപ്പെട്ടു. സെക്രട്ടറി ഷാജി തോമസ്, കടവല്ലൂർ പഞ്ചായത്ത് കോ-ഓഡിനേറ്റർ റഫീഖ് കടവല്ലൂർ, പ്രകൃതിസംരക്ഷണ പ്രവർത്തകരായ സലീൽ, സജീവ് കുമാർ, മധു, ശിവദാസൻ, ഭരേജ്, മുരളി, ഷൈജു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story