Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബുള്ളറ്റ് മോഷണം:...

ബുള്ളറ്റ് മോഷണം: യുവാവ് പിടിയിൽ

text_fields
bookmark_border
കുന്നംകുളം: മോഷണം പോയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെ യുവാവ് പിടിയിൽ. മലപ്പുറം വളവന്നൂർ അല്ലൂർ പുതുക്കോട് വീട്ടിൽ ഷാഹുൽ ഹമീദിനെയാണ് (29) സി.ഐ സി.ആർ. സന്തോഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി മണലി ഐശ്വര്യ നഗറിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മോഷണം പോയ എൻഫീൽഡ് ബുള്ളറ്റ് സഹിതമാണ് പ്രതി പിടിയിലായത്. മണലിയിൽ കല്യാണത്തിനെത്തിയ കോഴിക്കോട് സ്വദേശിയുടെതാണ് മോഷണം പോയ ബൈക്ക്. അറസ്റ്റിലായ ഷാഹുൽ ഹമീദ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേച്ചേരി മണലിയിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച ആളെക്കുറിച്ച് വ്യക്തമായ വിവരം കുന്നംകുളം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി വലയിലായതായും സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story