Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ പേരിനുമാത്രം; പൂട്ടാനൊരുങ്ങി വിദ്യാലയം

text_fields
bookmark_border
ചാവക്കാട്: സമഗ്ര വിദ്യാലയ വികസന പദ്ധതിക്കായി സർക്കാർ ശ്രമിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിൽ വിദ്യാർഥികളില്ലാതെ ഒരു സ്കൂൾ പൂട്ടൽ ഭീഷണിയിൽ. തിരുവത്ര പുത്തന്‍ കടപ്പുറത്തെ ഗവ. റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിനാണ് ഇൗ ദുര്യോഗം. പത്താം ക്ലാസ് ഫലം വരുമ്പോള്‍ നൂറുമേനിയുടെ തിളക്കത്തില്‍ വിളങ്ങുന്ന സ്കൂളാണിത്. ഇന്ന് ആര്‍ക്കും വേണ്ടാതായി. പേരിനൊപ്പമുള്ള ടെക്‌നിക്കൽ എന്ന വാക്കും ഹോസ്റ്റല്‍ താമസമെന്ന നിബന്ധനയുമാണ് വിദ്യാർഥികളെ അകറ്റുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി 120 പേര്‍ക്ക് പ്രവേശനം നൽകും. എന്നാൽ ഇക്കുറി എട്ടാം ക്ലാസിലുള്ളത് മൂന്നുപേർ. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് ഏഴ് പേർ. ജില്ലയിൽ ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ഇവിടെയാണ്. ഒമ്പതാം ക്ലാസിലുള്ള എട്ട് വിദ്യാർഥികളുൾെപ്പടെ ഇവിടുള്ളത് 18 പേർ മാത്രം. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ആണ്‍മക്കള്‍ക്കായി കടലോര മേഖലയില്‍ സ്ഥാപിച്ച 10 സ്‌കൂളുകളിലൊന്നാണിത്. മത്സ്യവകുപ്പ് മന്ത്രിയായിരുന്ന കെ. അവുക്കാദര്‍കുട്ടി നഹ തുടങ്ങിവെച്ച വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 1981 ലാണ് തിരുവത്രയില്‍ സ്‌കൂള്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആണ്‍മക്കള്‍ക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രത്യേക പഠന പദ്ധതി ഉള്‍ക്കൊള്ളിച്ച് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കി. ഈ സ്‌കൂളുകളില്‍ ഫിഷറീസ് സയന്‍സും ഫിഷറീസ് എൻജിനുമാണ് ( ബോട്ട് മെക്കാനിക്കല്‍) പാഠ്യ വിഷയം. ഹോസ്റ്റലില്‍ താമസം നിര്‍ബന്ധമാക്കിയതിനാല്‍ കുട്ടിക്ക് മാസം രണ്ടായിരം രൂപയാണ് ഭക്ഷണ ചെലവിനത്തിൽ ഫിഷറീസ് വകുപ്പ് നല്‍കുന്നത്. സംസ്ഥാനത്തെ 10 സ്‌കൂളുകളിലും നൂറു ശതമാനമാണ് വിജയം. 3.11ഏക്കര്‍ സ്ഥലമുള്ള സ്‌കൂളിൽ പ്രധാനാധ്യാപകനും അഞ്ച് ജനറല്‍ അധ്യാപകരും രണ്ട് ഫിഷറീസ് സയന്‍സ് അധ്യാപകരുമുള്‍പ്പെടെ 12 ജീവനക്കാരാണുള്ളത്. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന ഏഴുപേരിൽ മൂന്നുപേരാണ് പ്രദേശത്തുള്ളവർ. മൂന്നുപേർ കൊടുങ്ങല്ലൂർ മേഖലയിൽ നിന്നാണ്. ഇവർ ആറും കടൽ മത്സ്യത്തൊഴിലാളികളുടെ മക്കളാണെങ്കിൽ ഏഴാമൻ ഉൾനാടൻ മത്സ്യത്തൊഴിലാളിയുടെ മകനാണ്. പുത്തന്‍ കടപ്പുറം ഫിഷറീസ് ഹൈസ്‌കൂള്‍ നിലവിലെ ഹോസ്റ്റല്‍ രീതി മാറ്റി റഗുലര്‍ സ്‌കൂളാക്കി, ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ പ്രവേശനം നല്‍കുമെന്നും ഒപ്പം വൊക്കേഷനൽ ഹയര്‍ സെക്കൻഡറി ആരംഭിക്കുമെന്നും കഴിഞ്ഞ സർക്കാർ വ്യക്തമാക്കിയതാണ്. 2004 ല്‍ ഇവിടെ പ്ലസ് ടുവിന് അനുമതിയായി. കഴിഞ്ഞ വർഷം വിദ്യാർഥികളെ ലഭിച്ചില്ല. സര്‍ക്കാര്‍ കണക്കില്‍ 10 സ്‌കൂളുകളിലായി കുറേ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിച്ചിറങ്ങുന്നുവെന്നല്ലാതെ പ്രാക്ടിക്കൽ പഠനത്തിനായി പല ഉപകരണങ്ങളും എത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story