Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി സ്​റ്റാന്‍ഡില്‍നിന്ന് മണ്ണ് കടത്തിയെന്ന്

text_fields
bookmark_border
തൃശൂര്‍: കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് അനധികൃതമായി മണ്ണു കടത്തിയെന്ന് പരാതി. ഏഴിലധികം ലോഡ് മണ്ണാണ് ആരുമറിയാതെ കടത്തിയത്. യാത്രക്കാരിൽ ചിലർ സംശയവുമായി ബന്ധപ്പെട്ടതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുമായി തർക്കത്തിനിടയാക്കിയത്രേ. സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയുടെ വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വില്‍ക്കാന്‍ ടെൻഡറോ മറ്റു നടപടികളോ നടത്തിയിട്ടില്ലേത്ര. മണ്ണ് കടത്തിക്കൊണ്ടുപോകാന്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി ഉണ്ടാക്കിയ രഹസ്യ കരാറി​െൻറ അടിസ്ഥാനത്തിലാണ് മണ്ണ് കടത്തിയതെന്നും ആരോപിക്കുന്നു. അതേസമയം, മണ്ണല്ലെന്നും കാലങ്ങളായി ഇവിടെ കൂടിക്കിടന്നിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തതെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story