Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറബി ഭാഷയെ പ്രണയിച്ച്...

അറബി ഭാഷയെ പ്രണയിച്ച് പ്രകാശിനി ടീച്ചർ വിരമിച്ചു

text_fields
bookmark_border
ചെറുതുരുത്തി: അറബി ഭാഷയെ പ്രണയിക്കുകയും ഒട്ടേറെ വൈതരണികൾ അതിജീവിച്ച് ഈ ഭാഷയുടെ പ്രചാരകയാവുകയും ചെയ്ത അധ്യാപിക പ്രകാശിനി കൊടയ്ക്കാട്ടിൽ സർവിസിൽനിന്ന് വിരമിച്ചു. കിള്ളിമംഗലം ഗവ. യു.പി സ്കൂളിലെ അറബി അധ്യാപികയായിരുന്ന പ്രകാശിനിക്ക് അറബി ഭാഷ എന്നും ആവേശമായിരുന്നു. ഒട്ടേറെ ശിഷ്യർക്ക് ഇൗ ഭാഷയുടെ മഹത്വം പകർന്ന് നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുകയാണ് ഈ 55 കാരി. ചാവക്കാട് എളവള്ളി കൊടയ്ക്കാട്ടിൽ വീട്ടിൽ കുമാരൻ- അമ്മു ദമ്പതികളുടെ മകളായ പ്രകാശിനി എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞയുടൻ അറബി ഭാഷയുടെ വിസ്മയ ലോകത്തേക്ക് കടക്കുകയായിരുന്നു. കേച്ചേരിയിലെ അറബി കോളജിൽനിന്ന് അഫ്ദൽ അൽ ഉലമ ബിരുദം നേടിയ പ്രകാശിനി രണ്ട് കൊല്ലം അറബിക് ടീച്ചേഴ്സ് പരിശീലനത്തിൽ പങ്കെടുത്ത് വിജയകരമായ നേട്ടം കൊയ്തു. ഒട്ടേറെ എതിർപ്പുകളെ അവഗണിച്ചാണ് ത​െൻറ സ്വപ്നം യാഥാർഥ്യമാക്കിയതെന്ന് പ്രകാശിനി ഓർത്തെടുക്കുന്നു. പി.എസ്.സി പരീക്ഷയെഴുതി ഉജ്വല വിജയം നേടി. ചാവക്കാട് ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂളിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. 1985 ൽ കിള്ളിമംഗലം കാവുപറമ്പിൽ ഉണ്ണിക്കൃഷ്ണ​െൻറ വധുവായെത്തിയതോടെയാണ് പ്രകാശിനിയുടെ അറബി അധ്യാപന മികവ് ചേലക്കര മേഖലയിലെ വിദ്യാർഥികൾക്ക് ലഭിച്ചത്. ആറ്റൂർ, ദേശമംഗലം ഗവ. സ്കൂളുകളിൽ സേവനമനുഷ്ഠിച്ച ഇവർ 17 വർഷമായി കിള്ളിമംഗലം സ്കൂളിലാണ്. സ്കൂളിൽ ശനിയാഴ്ച നടന്ന യാത്രയയപ്പ് വികാരനിർഭരമായി. ത​െൻറ ജീവിതവഴിയിൽ അറബി ഭാഷ സമ്മാനിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ടീച്ചർ വിശ്രമ ജീവിതവും അറബിയുടെ ഉന്നമനത്തിനായി ചിലവഴിക്കുമെന്ന് പറഞ്ഞു. സ്കൂളിലെ മുൻ അധ്യാപിക ശാന്തകുമാരി പ്രകാശിനിക്ക് ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story