Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപൂർവ ശസ്ത്രക്രിയ

അപൂർവ ശസ്ത്രക്രിയ വിജയം

text_fields
bookmark_border
തൃശൂർ: ശരീരത്തിലെ ഭീമൻ മുഴ നീക്കം ചെയ്യുന്ന അപൂർവ ശസ്ത്രക്രിയ വിജയം കണ്ടതോടെ ത്രേസ്യക്ക് തിരിച്ചുകിട്ടിയത് പുതുജീവിതം. കോയമ്പത്തൂർ ദത്തിനപുരി പള്ളിക്കുന്നത്ത് വർക്ക്ഷോപ്പ് തൊഴിലാളി വർഗീസി​െൻറ ഭാര്യ ത്രേസ്യക്ക് (47) ഇനി സുഖമായി നടക്കാം. ഇലിയാക് ബോൺ ടൂമർ ബാധിച്ച് നടക്കാൻ കഴിയാതായ ത്രേസ്യക്ക് അമല ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശരീരത്തിൽ മൂന്ന് വർഷമായി വളർന്ന 17 കിലോയുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഓർത്തോ സ്പൈൻ സർജൻ ഡോ.സ്കോട്ടി​െൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആറ് മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്. കാൻസർ സർജൻ ഡോ.ഹരികുമാർ ഉണ്ണി, വാസ്കുലർ സർജൻ ഡോ.രാജേഷ് ആേൻറാ, ഓർത്തോ-ഓങ്കോ സർജൻ ഡോ.ഡൊമിനിക് പുത്തൂർ, അനസ്തറ്റിസ്റ്റ് ഡോ.മിഥുൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അമല ഡയറക്ടർ ഡോ.ഫ്രാൻസിസ് കുരിശേരിയായിരുന്നു ശസ്ത്രക്രിയയുടെ സാമ്പത്തിക െചലവ് വഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story