Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷാമബത്ത ഉടൻ...

'ക്ഷാമബത്ത ഉടൻ അനുവദിക്കണം'

text_fields
bookmark_border
' മാള: കുടിശ്ശികയായ ഒരു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മാള ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഒ.എൻ. കുട്ടൻ, വർക്കി ജെ. പ്ലാത്തോട്ടം, ജില്ല കമ്മിറ്റിയംഗം കെ.എ. ഹനീഫ, സംസ്ഥാന കൗൺസിലർമാരായ ടി.കെ. സദാനന്ദൻ, സി.ഡി.രാജൻ, കെ. കെ.അശോകൻ, സി.രുഗ്മിണി, കെ.എൻ.രാമൻ, എ.സി. ശ്രീധരൻ, ആർ.കെ. ഭാർഗവി എന്നിവർ സംസാരിച്ചു. കലാ-സാഹിത്യ മത്സര വിജയികൾക്ക് ജില്ല വൈസ് പ്രസിഡൻറ് ജോയ് മണ്ടകത്ത് സമ്മാനവിതരണം നിർവഹിച്ചു. ഭാരവാഹികൾ: പി. ശ്രീധരൻ (പ്രസി.), ആർ.കെ. ഭാർഗവി, കെ.എ.ശങ്കരൻ (വൈസ് പ്രസി.), എ.സി. ശ്രീധരൻ (സെക്ര.), കെ.എൻ. രാമൻ, ഒ.എൻ. കുട്ടൻ (ജോ. സെക്ര.), വർക്കി ജെ. പ്ലാത്തോട്ടം (ട്രഷ.). ബാലികയെ പീഡപ്പിക്കാൻ ശ്രമിച്ചയാൾ അറസ്്റ്റിൽ മാള: അർധരാത്രിയിൽ അതിക്രമിച്ചു കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. മാള പള്ളിപ്പുറം താണികാട് മംഗലത്ത് രതീഷിനെയാണ് (34) ചാലക്കുടി ഡിവൈ.എസ്‌.പി ഷാഹുൽ ഹമീദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാർ കുട്ടിയുമായി ആശുപത്രിയിൽ എത്തിയതോടെ ഡോക്ടർ പൊലീസിൽ അറിയിച്ചു. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story