Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ മൊബൈൽ...

സൗജന്യ മൊബൈൽ മാമോഗ്രാം പരിശോധന രണ്ടാം ഘട്ടം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സമഗ്ര സ്തനാർബുദ പ്രതിരോധ പദ്ധതിയായ സധൈര്യത്തി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ മൊബൈൽ മാമോഗ്രാം പരിശോധനയുടെ രണ്ടാം ഘട്ടം മതിലകം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. നടിയും സാമൂഹിക പ്രവർത്തകയുമായ ടി. പാർവതി ഉദ്ഘാടനം ചെയ്തു. അർബുദ രോഗ വിദഗ്ധനും ഹെൽത്ത് എയ്ഡ് രക്ഷാധികാരിയുമായ ഡോ. വി.പി. ഗംഗാധരൻ പരിശീലന ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.യു. ഹാഷിം പരിപാടി വിശദീകരിച്ചു. ടി.സി. വേണുഗോപാൽ, അനിറോയ് എന്നിവർ സംസാരിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റിയും, മതിലകം ഹെൽത്ത് എയ്ഡും കൊടുങ്ങല്ലൂർ സഞ്ജീവനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മതിലകത്ത് പദ്ധതി പ്രവർത്തനത്തി​െൻറ ഭാഗമായി പ്രാഥമിക പരിശോധനക്ക് നാല് ജനറൽ ക്യാമ്പുകൾ സംഘടിപ്പിക്കും. 12ന് കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂളിലും കൂളിമുട്ടം കെ.എം.എൽ.പി സ്കൂളിലും, 13ന് പുതിയകാവ് തണലിലും മതിലകം മദ്റസയിലുമാണ് ക്യാമ്പുകൾ. സർവ്വേയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഒാരോ വീടുകളിലും ആശാ പ്രവർത്തകരുടെയും, ആരോഗ്യ പ്രവർത്തകരും, കുടുംബ ശ്രീ പ്രവർത്തകരും ഉൾപ്പെടുന്ന സംഘമെത്തും. സ്ത്രീകൾക്ക് സ്തനാർബുദവുമായി ബന്ധപ്പെട്ട നിർണയ പരിശോധന സ്വയം നടത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖയും സർവേ ഫോറവും അവർ വിതരണം ചെയ്യും. തീരദേശ മേഖലയിലെ 14തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള 1,25,000 വീടുകളിൽ സർവേയും ബോധവത്കരണവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story