Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചലച്ചിത്രോത്സവത്തിൽ...

ചലച്ചിത്രോത്സവത്തിൽ ഇന്ന് ക്ലാസിക് ദിനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞായറാഴ്ച ക്ലാസിക് വിഭാഗത്തിൽ മലയാളം, ഇന്ത്യന്‍, വിദേശ ചലച്ചിത്രങ്ങളുടെ വിവിധ വിഭാഗങ്ങളിലായി എട്ട് സിനിമകൾ പ്രദർശിപ്പിക്കും. 12.15ന് സ്ക്രീന്‍ ഒന്നില്‍ മലയാള നവസിനിമ ഇന്ത്യന്‍ സാഹചര്യത്തില്‍ - എന്ന വിഷയത്തില്‍ വി.കെ. ജോസഫ് പ്രഭാഷണം നടത്തും. സ്ക്രീന്‍ ഒന്നില്‍ വൈകീട്ട് നാലിന് 'നായി​െൻറ ഹൃദയം'- എന്ന സിനിമയുടെ സംവിധായകന്‍ ശ്രീകൃഷ്ണനുമായി സംവദിക്കുന്ന 'മീറ്റ് ദി ഡയറക്ടര്‍ പ്രോഗ്രാം' നടക്കും. വൈകീട്ട് 4.30ന് സ്ക്രീന്‍ മൂന്നില്‍ 'സമാന്തര സിനിമയും ഫിലിം സൊസൈറ്റികളുടെ സമകാലവും' എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം നടക്കും. വൈകീട്ട് 6.30ന് ഫെസ്റ്റിവല്‍ അങ്കണത്തില്‍ ' കണ്‍-ഫ്യൂഷന്‍ നിയോ ക്ലാസിക് ബാൻഡ്' കൊടുങ്ങല്ലൂര്‍ തരംഗ് അവതരിപ്പിക്കും. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച മൂന്ന് മലയാള സിനിമകളും ഒരു ഹിന്ദിയും വിവിധ ഭാഷകളിലുള്ള നാല് അന്താരാഷ്ട്ര സിനിമകളുമായി രാഷ്ട്രാന്തരീയ ചലച്ചിത്രങ്ങളുടെ വസന്തം പെയ്തിറങ്ങിയ ദൃശ്യാനുഭവമാണ് ആസ്വാദകർക്ക് സമ്മാനിച്ചത്. ഇന്നത്തെ സിനിമകൾ സ്ക്രീന്‍ മൂന്ന്: 10.30-ന് നിര്‍മാല്യം സ്ക്രീന്‍ ഒന്ന്: 10.30ന് ന്യൂട്ടണ്‍ സ്ക്രീന്‍ ഒന്ന്: 2.00- അതിശയങ്ങളുടെ വേനൽ സ്ക്രീന്‍ മൂന്ന്: 2.00 ഡാര്‍ക്ക് വിൻറ് സ്ക്രീന്‍ ഒന്ന്: 6.00-ന് വാജിദ് സ്ക്രീന്‍ മൂന്ന്: 6.00 'ഡെ ബ്രേക്ക്'. സ്ക്രീന്‍ ഒന്ന്: 8.30- ദ് യങ് കാള്‍മാര്‍ക്സ് സ്ക്രീന്‍ മൂന്ന്: 8.30 ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്
Show Full Article
TAGS:LOCAL NEWS 
Next Story